യോശുവ 10:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 ഇസ്രായേൽസൈന്യത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയ അമോര്യരുടെമേൽ ബേത്ത്-ഹോരോൻ കയറ്റംമുതൽ അസേക്കാവരെ സർവേശ്വരൻ കന്മഴ വർഷിപ്പിച്ചു; അവർ മരിച്ചുവീണു. ഇസ്രായേല്യർ വാളുകൊണ്ട് സംഹരിച്ചതിനെക്കാൾ കൂടുതൽ ആളുകൾ കന്മഴകൊണ്ടു മരിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കന്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം11 ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ. Faic an caibideil |