Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 9:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവരുടെ നാവ് മരണകരമായ അസ്ത്രമാകുന്നു; അത് വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനോട് സമാധാനം സംസാരിക്കുന്നു; എന്നാൽ ഹൃദയത്തിൽ അവനായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 9:8
21 Iomraidhean Croise  

അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്‍റെ സഹോദരനായ അസാഹേലിന്‍റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.


ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.


കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.


വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?


ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.


അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.


അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.


ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.


എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.


അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ അവർ ഇടറി വീഴുവാൻ ഇടയാകും; അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.


കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.


എന്‍റെ ജനത്തിന്‍റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു.


ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനങ്ങളോട് ഞാൻ പകരം ചെയ്യാതിരിക്കുമോ” എന്നു യഹോവയുടെ അരുളപ്പാടു.


“അവർ വ്യാജത്തിനായി നാവ് വില്ലുപോലെ കുലക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്നു യഹോവയുടെ അരുളപ്പാടു.


നിങ്ങൾ ഓരോരുത്തനും അവനവന്‍റെ അയല്‍ക്കാരനെ സൂക്ഷിച്ചുകൊള്ളുവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഓരോ സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഓരോ കൂട്ടുകാരനും നുണപറഞ്ഞു നടക്കുന്നു.


അവർ ഓരോരുത്തനും അവനവന്‍റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കുകയുമില്ല; വ്യാജം സംസാരിക്കുവാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേട് പ്രവർത്തിക്കുവാൻ അവർ അദ്ധ്വാനിക്കുന്നു.


അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; അതിന്‍റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ നാവ് ചതിവുള്ളതു തന്നെ;


Lean sinn:

Sanasan


Sanasan