Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 6:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

29 ഉല ശക്തിയായി ഊതുന്നു; ഈയം തീയിൽ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടർ നീക്കപ്പെടുന്നില്ലല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

29 തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതേ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

29 അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 6:29
12 Iomraidhean Croise  

വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.


ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്‍റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.


അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്‍റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായത് പ്രസ്താവിച്ചാൽ നീ എന്‍റെ വായ് പോലെ ആകും; അവർ നിന്‍റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.


അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ അവരെ ഉരുക്കി ശോധനകഴിക്കും; എന്‍റെ ജനത്തിന്‍റെ പുത്രിക്കു വേണ്ടി എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?


അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.


നിന്‍റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്‍റെ ക്രോധം നിന്‍റെമേൽ തീർക്കുവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.


എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; അവർ അത്യുന്നതനോട് നിലവിളിച്ചാലും അവൻ അവരെ ഉയർത്തുകയില്ല.


“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 'അവർ എന്‍റെ ജനം’ എന്നു ഞാൻ പറയും; 'യഹോവ എന്‍റെ ദൈവം’ എന്ന് അവരും പറയും.”


നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.


പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്.


അവൻ വെള്ളി തന്‍റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്‍റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്‍റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.


Lean sinn:

Sanasan


Sanasan