Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

36 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്‍റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരംചെയ്യും; അതിന്‍റെ കടൽ ഞാൻ വറ്റിച്ച്, അതിന്‍റെ ഉറവുകൾ ഉണക്കിക്കളയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

36 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകൾ ഉണക്കിക്കളയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

36 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കുവേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

36 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി നിനക്കുവേണ്ടി പ്രതികാരം നടത്തും; ഞാൻ അവളുടെ കടൽ വറ്റിക്കുകയും അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:36
24 Iomraidhean Croise  

നിവാസികളുടെ ദുഷ്ടതനിമിത്തം ദൈവം നദികളെ മരുഭൂമിയും


യഹോവ പീഡിതന്‍റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.


യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.


അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.


സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.


നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.


ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; നിന്‍റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു.


അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം ഞാൻ അതിന്മേൽ വരൾച്ച വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.


അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; പരിച നേരെയാക്കുവിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം അവന്‍റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; ഇത് യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ.


ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; അതിന്‍റെ പ്രവൃത്തിക്കു തക്കവിധം അവിടുന്ന് അതിനോട് പകരം ചെയ്യും;


ഞാൻ എന്‍റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്‍റെ പ്രതികാരം അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; മരുഭൂമിയിൽനിന്നു അതു വരും; അവന്‍റെ നീരുറവ വറ്റിപ്പോകും; അവന്‍റെ കിണർ വരണ്ടുപോകും. അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും.


പ്രിയമുള്ളവരേ, നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ


അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“


ജനതകളേ, അവിടുത്തെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ; അവിടുന്ന് സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരംചെയ്യും; തന്‍റെ ശത്രുക്കളോട് അവിടുന്ന് പകരംവീട്ടും; തന്‍റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.”


ആറാമത്തെ ദൂതൻ തന്‍റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.


Lean sinn:

Sanasan


Sanasan