Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 51:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നിന്നെക്കൊണ്ട് ഞാൻ കുതിരയെയും അതിന്‍റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ട് ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

21 നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാൻ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

21 നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,

Faic an caibideil Dèan lethbhreac




യിരെമ്യാവ് 51:21
14 Iomraidhean Croise  

കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു.


യാക്കോബിന്‍റെ ദൈവമേ, അങ്ങേയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.


മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.


മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”


ഫറവോന്‍റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്‍റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.


രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.


അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സർവ്വസമ്മിശ്രജനതയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെമേലും വാൾവരും; അതിന്‍റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം അവയുടെ മേലും വാൾവരും.


ഇങ്ങനെ നിങ്ങൾ എൻ്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയുംകൊണ്ടും നിറയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


“ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്.


“ഞാൻ നിന്‍റെ നേരെ വരും; ഞാൻ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്‍റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്‍റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.


ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജനതകളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും അതിന്‍റെ പുറത്ത് കയറി ഓടിക്കുന്നവരും ഓരോരുത്തനും അവനവന്‍റെ സഹോദരന്‍റെ വാളിനാൽ വീഴും.


അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.


“അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്.


രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്‍റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.


Lean sinn:

Sanasan


Sanasan