Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 49:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ വസിച്ചുകൊള്ളുവിൻ” എന്നു യഹോവയുടെ അരുളപ്പാട്; “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

30 ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; വിദൂരസ്ഥലത്തേക്കു പോയി കുഴികളിൽ ഒളിച്ചിരിക്കുവിൻ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോൺരാജാവായ നെബുഖദ്നേസർ നിങ്ങൾക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

30 ഹാസോർ നിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാട്; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാടു; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

30 “ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക, ആഴമുള്ള ഗുഹകളിൽ അഭയംതേടുക,” എന്ന് യഹോവയുടെ അരുളപ്പാട്. “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു; അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 49:30
4 Iomraidhean Croise  

അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്‍റെ താത്പര്യം.


ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്‍റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിൻ്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും.


ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്‍റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.


Lean sinn:

Sanasan


Sanasan