യിരെമ്യാവ് 48:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മോവാബ് പറന്നുപോകേണ്ടതിന് അതിന് ചിറകു കൊടുക്കുവിൻ; അതിന്‍റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)9 മോവാബിനു ചിറകു നല്‌കുവിൻ; അവൾ പറന്നുപോകട്ടെ; അവളുടെ നഗരങ്ങൾ ജനവാസമില്ലാതെ ശൂന്യമായിത്തീരും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 സമഭൂമി ശൂന്യമായിത്തീരും. മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും. Faic an caibideilസമകാലിക മലയാളവിവർത്തനം9 മോവാബ് വിജനമാക്കപ്പെടേണ്ടതിന് അവൾക്കു ചിറകു നൽകുക. അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ ശൂന്യമായിത്തീരും. Faic an caibideil |
അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ ശാശ്വതശൂന്യം ആയിത്തീരും; എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമാക്കും.