Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:45 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

45 ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോൻ്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്‍റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്‍റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

45 ഓടിപ്പോയവർ ശക്തി ക്ഷയിച്ച് ഹെശ്ബോന്റെ നിഴലിൽ നില്‌ക്കുന്നു; ഹെശ്ബോനിൽനിന്ന് അഗ്നിയും സീഹോന്റെ ഗൃഹത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

45 ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

45 ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

45 “പലായിതർ നിസ്സഹായരായി ഹെശ്ബോന്റെ മറവിൽ നിൽക്കും, കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; അതു മോവാബിന്റെ നെറ്റിയും കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:45
12 Iomraidhean Croise  

അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.


അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.


നോഫ്യരും തഹ്പനേസ്യരും നിന്‍റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.


മോവാബിന്‍റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.


ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അത് കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടുംകൂടി മരിക്കും.


അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും അവന്‍റെ പക്കൽനിന്ന് ആണിയും അവന്‍റെ പക്കൽനിന്ന് പടവില്ലും അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും.


അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു:


ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്തു അർന്നോൻ വരെയുള്ള അവന്‍റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.


ഹെശ്ബോനിൽനിന്ന് തീയും സീഹോന്‍റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.


മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്‍റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യ രാജാവായ സീഹോന് അടിമയായും കൊടുത്തു.


ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.


യേശു അവരോട്: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?


Lean sinn:

Sanasan


Sanasan