Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’ എന്നു നിങ്ങൾ പറയുന്നതെങ്ങനെ?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

14 ‘ഞങ്ങൾ വീരന്മാരും ശക്തരുമായ യോദ്ധാക്കളാണ്’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

14 ഞങ്ങൾ വീരന്മാരും യുദ്ധസമർഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങനെ?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങിനെ?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

14 “ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:14
12 Iomraidhean Croise  

ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകൂ” എന്നു നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?


സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല.


പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.


‘എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.


അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.


ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്‍റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.


പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്നു യഹോവയുടെ അരുളപ്പാട്.


“ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്‍റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്‍റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്‍റെ ധനത്തിലും പ്രശംസിക്കരുത്.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.


Lean sinn:

Sanasan


Sanasan