രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്‍റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെ പോയാൽ നിന്‍റെ ജീവൻ അവന്‍റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഏകദേശം മുപ്പത്തിനാല് കിലോഗ്രാം വെള്ളി തൂക്കി തരേണ്ടിവരും’ എന്നു പറഞ്ഞു.
എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി.” അതിന് യിസ്രായേൽ രാജാവ് അവനോട്: “നിന്‍റെ വിധി അങ്ങനെ തന്നെ ആയിരിക്കട്ടെ; നീ തന്നെ തീർച്ചയാക്കിയല്ലോ” എന്നു പറഞ്ഞു.
അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ടു നിന്‍റെ ജീവൻ അവന്‍റെ ജീവനും നിന്‍റെ ജനം അവന്‍റെ ജനത്തിനും പകരമായിരിക്കും’” എന്നു പറഞ്ഞു.
അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്നു പറഞ്ഞു.
നീ അവരോടു പറയേണ്ടത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍റെ വചനങ്ങൾ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ.”
യഹോവ തന്‍റെ ആയുധശാല തുറന്ന് തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്.
നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടക്കുവാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
“മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നെ.
അതുകൊണ്ട് നീ ചെന്നു അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചുകളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.”
എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.