യിരെമ്യാവ് 44:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 അതുകൊണ്ട് മിസ്രയീമിൽ വസിക്കുന്ന സകല യെഹൂദാജനമേ, യഹോവയുടെ വചനം കേൾക്കുവിൻ! മിസ്രയീമിൽ വസിക്കുന്ന ഒരു യെഹൂദനും വായ്കൊണ്ട്: ‘യഹോവയായ കർത്താവാണ’ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കുകയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)26 ഈജിപ്തിൽ പാർക്കുന്ന സർവ യെഹൂദ്യരുമേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. ജീവിക്കുന്ന ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യാൻ ഈജിപ്തിൽ വന്നു പാർക്കുന്ന യെഹൂദ്യരിലാരും തങ്ങളുടെ വായ് പൊളിച്ച് എന്റെ നാമം ഉപയോഗിക്കുകയില്ല എന്ന് എന്റെ മഹാനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)26 അതുകൊണ്ട് മിസ്രയീംദേശത്തു പാർക്കുന്ന സകല യെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെ ഒരു യെഹൂദനും വായെടുത്തു: യഹോവയായ കർത്താവാണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 അതുകൊണ്ടു മിസ്രയീംദേശത്തു പാർക്കുന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തു: യഹോവയായ കർത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം26 അതുകൊണ്ട് ഈജിപ്റ്റിൽ പാർക്കുന്ന സകല യെഹൂദാജനമേ, യഹോവയുടെ വചനം കേൾക്കുക: ‘ഈജിപ്റ്റുദേശത്തു പാർക്കുന്ന ഒരു യെഹൂദനും നാവെടുത്തു “ജീവിക്കുന്ന യഹോവയായ കർത്താവാണെ,” എന്ന് എന്റെ നാമം ഉച്ചരിക്കുകയോ ശപഥംചെയ്യുകയോ ഇല്ലെന്ന് എന്റെ മഹത്തായ നാമത്തിൽ ഞാൻ ശപഥംചെയ്യുന്നു എന്ന് യഹോവയുടെ അരുളപ്പാട്. Faic an caibideil |
ഒരു മനുഷ്യന്‍റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്‍റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്‍റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്‍റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ?” എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും.