യിരെമ്യാവ് 41:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നെഥന്യാവിന്‍റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളുകളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വാൾകൊണ്ട് വെട്ടിക്കൊന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 അപ്പോൾ നെഥന്യായുടെ പുത്രൻ ഇശ്മായേലും പത്ത് ആളുകളും എഴുന്നേറ്റ്, ബാബിലോൺരാജാവ് ദേശത്തിന്റെ അധിപതിയായി നിയമിച്ചിരുന്നവനും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ വാളുകൊണ്ട് വധിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്ത് ആളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാൾകൊണ്ടു വെട്ടിക്കൊന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേൽരാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാൾകൊണ്ടു വെട്ടിക്കൊന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം2 നെഥന്യാവിന്റെ മകൻ യിശ്മായേലും അയാളോടു കൂടെയുള്ള പത്തു പുരുഷന്മാരും ചാടിയെഴുന്നേറ്റ്, ബാബേൽരാജാവു ദേശാധിപതിയായി നിയമിച്ചിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനുമായ ഗെദല്യാവിനെ വാളിനിരയാക്കി. Faic an caibideil |
യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവിന്‍റെ അടുക്കൽ നീ ചെന്നു അവനോടുകൂടെ ജനത്തിന്‍റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്കു ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.