Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 37:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവ്വസൈന്യത്തെയും നിങ്ങൾ തോല്പിക്കുകയും, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരിക്കുകയും ചെയ്താലും, അവർ ഓരോരുത്തൻ അവനവന്‍റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ച് ചുട്ടുകളയും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 നിങ്ങളോടു യുദ്ധം ചെയ്യുന്ന ബാബിലോൺ സൈന്യത്തെ മുഴുവൻ നിങ്ങൾ തോല്പിച്ചിട്ട് അവരിൽ മുറിവേറ്റവർ മാത്രം അവശേഷിച്ചാലും അവർ ഓരോരുത്തനും പാളയത്തിൽ നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവസൈന്യത്തെയും നിങ്ങൾ തോല്പിച്ചിട്ട്, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ചു ചുട്ടുകളയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 37:10
15 Iomraidhean Croise  

അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.


കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; പിടിപെടുന്നവനെല്ലാം വാളാൽ വീഴും.


നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്‍റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.


മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഒരുവന്‍റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.”


ഞാൻ എന്‍റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു. “അതിനെ ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും.”


ഈ നഗരത്തിന്‍റെ നേരെ യുദ്ധം ചെയ്യുന്ന കൽദയർ വന്ന് നഗരത്തിനു തീ വെച്ചു, എന്നെ കോപിപ്പിക്കേണ്ടതിന് മേല്പുരകളിൽവച്ച് ബാലിനു ധൂപം കാട്ടുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടുകൂടി അതിനെ ചുട്ടുകളയും.


ഫറവോന്‍റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ


കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ച് തീ വെച്ചു ചുട്ടുകളയും.


അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും.


അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.


അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും അതിന്‍റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും.


“എന്‍റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.”


യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിക്കുവാൻ കഴിയും?


Lean sinn:

Sanasan


Sanasan