യിരെമ്യാവ് 32:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ അവിടുത്തെ വാക്ക് അനുസരിക്കുകയോ അവിടുത്തെ ന്യായപ്രമാണംപോലെ നടക്കുകയോ ചെയ്തില്ല; ചെയ്യുവാൻ അങ്ങ് അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർത്ഥങ്ങൾ സകലവും അങ്ങ് അവർക്ക് വരുത്തിയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)23 അവർ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവർ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനർഥമെല്ലാം അങ്ങ് അവരുടെമേൽ വരുത്തിയത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)23 അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർഥമൊക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അവർ അതിൽ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ടു ഈ അനർത്ഥം ഒക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം23 അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു. Faic an caibideil |
എന്നാൽ മക്കളും എന്നോട് മത്സരിച്ചു; അവർ എന്‍റെ ചട്ടങ്ങൾ അനുസരിച്ചില്ല; എന്‍റെ വിധികൾ പ്രമാണിച്ചുനടന്നതുമില്ല; ‘അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.’ അവർ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: ‘മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് എന്‍റെ കോപം അവരിൽ നിവർത്തിക്കും” എന്നു അരുളിച്ചെയ്തു.
“അവരോ എന്നോട് മത്സരിച്ച്, എന്‍റെ വാക്കു കേൾക്കുവാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്‍റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളയുകയോ മിസ്രയീമിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീമിന്‍റെ നടുവിൽവച്ച് എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് എന്‍റെ കോപം അവരിൽ നിവർത്തിക്കും” എന്നും അരുളിച്ചെയ്തു.