Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 “ഈ ജനം ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്ത് എന്നു നിന്നോട് ചോദിക്കുന്നുവെങ്കിൽ, നീ അവരോട്: ‘നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു’ എന്നു പറയുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

33 സർവേശ്വരന്റെ ഭാരം എന്തെന്ന് ഈ ജനത്തിൽ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാൽ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാൻ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

33 ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോട്; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

33 “ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ, ‘യഹോവയുടെ അരുളപ്പാട് എന്ത്?’ എന്നു നിന്നോടു ചോദിക്കുമ്പോൾ, നീ അവരോട്: ‘എന്ത് അരുളപ്പാട്! ഞാൻ നിങ്ങളെ ഉപേക്ഷിച്ചുകളയും,’ എന്നു മറുപടി പറയണം.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:33
19 Iomraidhean Croise  

“ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്‍റെ സന്നിധിയിൽനിന്ന് നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും ‘എന്‍റെ നാമം അവിടെ ഇരിക്കും’ എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും” എന്നു യഹോവ കല്പിച്ചു.


അവൻ ആസായെ എതിരേറ്റ് അവനോട് പറഞ്ഞതെന്തെന്നാൽ: “ആസാ രാജാവേ, യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേൾപ്പീൻ; നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.


ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:


ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:


ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, എന്‍റെ അവകാശത്തെ ത്യജിച്ച്, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.


അവർ എന്നോട്: ‘യഹോവയുടെ വചനം എവിടെ? അത് വരട്ടെ’ എന്നു പറയുന്നു.


യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.


എഫ്രയീം സന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു.


യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:


അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!


നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം.


ഹബക്കൂക്ക്പ്രവാചകൻ ദർശിച്ച പ്രവാചകം.


ഒരു പ്രവചനം: യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അത് വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു.


ഒരു പ്രവചനം: മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്:


Lean sinn:

Sanasan


Sanasan