യിരെമ്യാവ് 23:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 തന്‍റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അത് പൂർണ്ണമായി ഗ്രഹിക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)20 തന്റെ ലക്ഷ്യങ്ങൾ പൂർണമായി നിറവേറ്റുന്നതുവരെ സർവേശ്വരന്റെ കോപം ശമിക്കുകയില്ല; ഭാവിയിൽ നിങ്ങൾ അതു പൂർണമായി മനസ്സിലാക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)20 തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണമായി ഗ്രഹിക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണ്ണമായി ഗ്രഹിക്കും. Faic an caibideilസമകാലിക മലയാളവിവർത്തനം20 യഹോവ തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം നിറവേറ്റുന്നതുവരെയും അവിടത്തെ ക്രോധം പിന്മാറുകയില്ല. ഭാവികാലത്ത് നിങ്ങൾ അതു പൂർണമായും ഗ്രഹിക്കും. Faic an caibideil |
എന്നാൽ ഞാൻ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോട് കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”