യിരെമ്യാവ് 23:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാത്ത വിധം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്ക് സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ആയിരിക്കുന്നു.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)14 യെരൂശലേമിലെ പ്രവാചകരുടെ ഇടയിലും ഭയങ്കരമായ കാര്യം കണ്ടിരിക്കുന്നു: അവർ വ്യഭിചാരം ചെയ്യുന്നു; കാപട്യത്തിൽ നടക്കുന്നു; ദുഷ്കൃത്യം ചെയ്യുന്നവരുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നു; അതുകൊണ്ട് ദുഷ്പ്രവൃത്തികളിൽനിന്ന് ആരും പിന്തിരിയുന്നില്ല; അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികൾപോലെയും ഗൊമോറാപോലെയും ആയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)14 യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറാപോലെയും ഇരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ഇരിക്കുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം14 ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ, ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു: അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു. ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ് അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു. അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.” Faic an caibideil |
“വ്യാജസ്വപ്നങ്ങൾ പ്രവചിക്കുകയും അവയെ വിവരിച്ച് അവരുടെ വ്യാജവും ആത്മപ്രശംസയും കൊണ്ടു എന്‍റെ ജനത്തെ തെറ്റിച്ചുകളയുകയും ചെയ്യുന്നവർക്ക് ഞാൻ വിരോധമാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു.