Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 21:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

14 നിങ്ങളുടെ പ്രവൃത്തികൾക്കു അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അവളുടെ വനത്തിനു ഞാൻ തീവയ്‍ക്കും; ചുറ്റുമുള്ള സകലത്തെയും അതു ദഹിപ്പിക്കും”. ഇതു സർവേശ്വരന്റെ വചനം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

14 നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’ ”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 21:14
29 Iomraidhean Croise  

അവർ ദൈവാലയം തീകൊണ്ട് ചുട്ടുകളയുകയും, യെരൂശലേമിന്‍റെ മതിലുകള്‍ ഇടിച്ചുകളയുകയും, അതിലെ കൊട്ടാരങ്ങൾ തീക്കിരയാക്കുകയും അതിലെ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചുകളയുകയും ചെയ്തു.


അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും.


തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.


അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്‍റെ അഹങ്കാരമുള്ള ഹൃദയത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദർശിക്കും.


അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.


ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും.


നിന്‍റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; ‘എന്‍റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്‍റെ അറ്റത്തെ കൊടുമുടിവരെയും അതിന്‍റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും;


‘മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം’ എന്നു യഹോവ നിനക്കു പേർ വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവൻ അതിന് തീ വച്ചുകളഞ്ഞു; അതിന്‍റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.


“ഞാൻ അവരെ സന്ദർശിക്കും; യൗവനക്കാർ വാൾകൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.


യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.


“എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവാനും ശബ്ബത്തുനാളിൽ യെരൂശലേമിന്‍റെ വാതിലുകളിൽകൂടി ചുമട് ചുമന്നുകൊണ്ടുപോകാതെ ഇരിക്കുവാനും നിങ്ങൾ എന്‍റെ വാക്കു കേട്ടനുസരിക്കുകയില്ലെങ്കിൽ ഞാൻ അതിന്‍റെ വാതിലുകളിൽ തീ കൊളുത്തും; അത് കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.”


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്‍റെ അരമനയിൽ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്കുക:


ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്‍റെനേരെ ഒരുക്കും; അവർ നിന്‍റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.


അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനും ആകുന്നു; ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവിധം കൊടുക്കണ്ടതിന് അങ്ങ് മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്ടിവക്കുന്നു.


അതിന്‍റെ കാട് തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു; “അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്ക് സംഖ്യയുമില്ല.


അഹങ്കാരി ഇടറിവീഴും; ആരും അവനെ എഴുന്നേല്പിക്കുകയില്ല; ഞാൻ അവന്‍റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.”


അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളും തീ വെച്ചു ചുട്ടുകളഞ്ഞു.


“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും.”


ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.


ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുഭൂനിവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിക്കുവാനുള്ള കാലം വരുന്നു.


തന്‍റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്‍റെ ശക്തി ഒക്കെയും തകര്‍ത്തുകളഞ്ഞു; അവിടുന്ന് തന്‍റെ വലങ്കൈ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.


യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ പുറപ്പെട്ടു എന്‍റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.


എന്നാൽ ഭൂമി നിവാസികൾനിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.


ലെബാനോനേ, നിന്‍റെ വാതിലുകൾ തുറക്കുക; അഗ്നി നിന്‍റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!


Lean sinn:

Sanasan


Sanasan