Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 20:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാൻ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്, അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു. അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 20:8
26 Iomraidhean Croise  

പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിലൂടെ നടക്കുമ്പോള്‍ പട്ടണത്തിൽനിന്നു ചില യൗവനക്കാർ വന്ന് അവനെ പരിഹസിച്ചു കൊണ്ടു അവനോട്: “മൊട്ടത്തലയാ, കയറിപ്പോകൂ, കയറിപ്പോകൂ” എന്നു പറഞ്ഞു.


അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ച് അവന്‍റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്‍റെ ജനത്തിനു നേരെ ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.


നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?


എന്‍റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.


യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; അങ്ങേയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;


“എന്നാൽ ശബ്ബത്തുനാൾ വിശുദ്ധീകരിക്കുവാനും ശബ്ബത്തുനാളിൽ യെരൂശലേമിന്‍റെ വാതിലുകളിൽകൂടി ചുമട് ചുമന്നുകൊണ്ടുപോകാതെ ഇരിക്കുവാനും നിങ്ങൾ എന്‍റെ വാക്കു കേട്ടനുസരിക്കുകയില്ലെങ്കിൽ ഞാൻ അതിന്‍റെ വാതിലുകളിൽ തീ കൊളുത്തും; അത് കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.”


യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.


എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.


“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്നു യെരൂശലേമിന്‍റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്‍റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും.


അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.


അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.


നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.


അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും പീഢനം വെറുതെ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്‍റെ മുമ്പിൽ ഉണ്ട്; കലഹവും മത്സരവും സാധാരണം ആകുന്നു.


ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ”ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു” എന്നു പറഞ്ഞു.


ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.


ആകയാൽ നാം അവന്‍റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്‍റെ അടുക്കൽ ചെല്ലുക.


ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.


Lean sinn:

Sanasan


Sanasan