Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 20:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്തു ബാബേലിലേക്കു കൊണ്ടുപോകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 മാത്രമല്ല നഗരത്തിലെ സർവസമ്പത്തും സകല നേട്ടങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല നിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കൾക്കു കൊടുക്കും. അവർ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 ഈ നഗരത്തിലെ സകല നിക്ഷേപങ്ങളും അതിലെ സകല സമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല ഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 20:5
24 Iomraidhean Croise  

എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർ രാജാവ് ആളയച്ച് അവനെ ബാബേലിലേക്കു വരുത്തി. യഹോവയുടെ ആലയത്തിലെ വിലയേറിയ ഉപകരണങ്ങളും ബാബേലിലേക്കു കൊണ്ടുപോയി. അവന്‍റെ ഇളയപ്പനായ സിദെക്കീയാവിനെ യെഹൂദെക്കും യെരൂശലേമിനും രാജാവാക്കി.


‘നിന്‍റെ രാജധാനിയിൽ ഉള്ള സകലവും നിന്‍റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!


കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റംമുതൽ മറ്റേഅറ്റം വരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.


നിന്‍റെ ദേശത്തെല്ലായിടവും നിന്‍റെ സകലപാപങ്ങളും നിമിത്തം നിന്‍റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.


വയൽപ്രദേശത്തെ എന്‍റെ പർവ്വതമേ, നിന്‍റെ അതിരിനകത്ത് എല്ലായിടവും ചെയ്ത പാപംനിമിത്തം ഞാൻ നിന്‍റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചയ്ക്ക് ഏല്പിക്കും.


ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ലജ്ജ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.


ഇതാ, ഉപരോധക്കോട്ടകൾ! അവർ നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും കാരണം ഈ നഗരം അതിന് നേരെ യുദ്ധം ചെയ്യുന്ന കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അരുളിച്ചെയ്തത് സംഭവിച്ചിരിക്കുന്നു; അങ്ങ് അത് കാണുന്നുവല്ലോ.


സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടിൽ നാലാംമാസം ഒമ്പതാം തീയതി നഗരത്തിന്‍റെ മതിൽ ഒരു ഭാഗം ഇടിച്ചു തുറന്നു.


കല്ദയർ രാജഗൃഹവും ജനത്തിന്‍റെ വീടുകളും തീവച്ചു ചുട്ട്, യെരൂശലേമിന്‍റെ മതിലുകൾ ഇടിച്ചുകളഞ്ഞു.


നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി.


അവളുടെ സകലമനോഹരവസ്തുക്കളിന്മേലും ശത്രു കൈവെച്ചിരിക്കുന്നു; അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.


കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, ശത്രുക്കൾ അവളെ നോക്കി അവളുടെ നാശത്തിൽ പരിഹസിച്ചു.


വൈരിയും ശത്രുവും യെരൂശലേമിന്‍റെ വാതിലുകൾക്കകത്ത് കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.


അതിന്‍റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ മനുഷ്യരെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവർ അതിന്‍റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു.


കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്‍റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്‍റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്‍റെ ദേവന്‍റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.


അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; മരുഭൂമിയിൽനിന്നു അതു വരും; അവന്‍റെ നീരുറവ വറ്റിപ്പോകും; അവന്‍റെ കിണർ വരണ്ടുപോകും. അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും.


Lean sinn:

Sanasan


Sanasan