യിരെമ്യാവ് 2:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ: “ഞാൻ യിസ്രായേലിനു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരുകയില്ല’ എന്നു എന്റെ ജനം പറയുന്നത് എന്ത്? Faic an caibideilസത്യവേദപുസ്തകം C.L. (BSI)31 ഇസ്രായേൽജനമേ, നിങ്ങൾ സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; ഞാൻ ഇസ്രായേലിനു മരുഭൂമിയോ അന്ധകാരപ്രദേശമോ ആയിരുന്നോ? പിന്നെ എന്തുകൊണ്ടാണു ഞങ്ങൾ സ്വതന്ത്രരാണെന്നും നിന്റെ അടുക്കൽ ഞങ്ങൾ വരികയില്ല എന്നും എന്റെ ജനം പറയുന്നത്? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)31 ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; ഞാൻ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരികയില്ല എന്ന് എന്റെ ജനം പറയുന്നത് എന്ത്? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: ഞാൻ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരികയില്ല എന്നു എന്റെ ജനം പറയുന്നതു എന്തു? Faic an caibideilസമകാലിക മലയാളവിവർത്തനം31 “ഈ തലമുറയിലുള്ള എന്റെ ജനമേ, യഹോവയുടെ വചനം ശ്രദ്ധിക്കുക: “ഞാൻ ഇസ്രായേലിന് ഒരു മരുഭൂമിയും കൂരിരുൾ നിറഞ്ഞ ഒരു ദേശവുമായിട്ടാണോ ഇരുന്നത്? ‘ഞങ്ങൾ സ്വേച്ഛാചാരികൾ, ഞങ്ങൾ ഇനിയൊരിക്കലും നിന്റെ അടുക്കൽ വരികയില്ല,’ എന്ന് എന്റെ ജനം പറയുന്നത് എന്തുകൊണ്ട്? Faic an caibideil |