Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 18:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 യഹോവേ, എന്‍റെ മരണത്തിനുവേണ്ടിയുള്ള അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; അവിടുത്തെ കോപത്തിന്‍റെ കാലത്ത് തന്നെ അവരോടു പ്രവർത്തിക്കേണമേ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

23 സർവേശ്വരാ, എന്നെ കൊല്ലാനുള്ള ഗൂഢാലോചന അവിടുന്ന് അറിയുന്നു; അവരുടെ അകൃത്യം അവരോടു ക്ഷമിക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്നു മായിച്ചു കളയരുതേ; അങ്ങയുടെ മുമ്പിൽ അവർ മറിഞ്ഞു വീഴട്ടെ; അവിടുത്തെ കോപത്തിൽ അവരോട് ഇടപെടണമേ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

23 യഹോവേ, എന്റെ മരണത്തിനായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽ നിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തുതന്നെ അവരോടു പ്രവർത്തിക്കേണമേ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

23 എന്നാൽ യഹോവേ, എന്നെ വധിക്കുന്നതിനുള്ള അവരുടെ എല്ലാ പദ്ധതികളും അങ്ങ് അറിയുന്നല്ലോ. അവരുടെ കുറ്റം ക്ഷമിക്കുകയോ അവരുടെ പാപങ്ങൾ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് മായിച്ചുകളയുകയോ ചെയ്യരുതേ. അങ്ങയുടെമുമ്പാകെ അവരെ തകിടം മറിക്കണമേ, അങ്ങയുടെ കോപകാലത്തുതന്നെ അവരോടു വ്യവഹരിക്കണമേ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 18:23
28 Iomraidhean Croise  

യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.


എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ.


എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ; അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ?


സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ.


സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?


മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.


ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർത്ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.


യഹോവേ, അങ്ങ് അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; അങ്ങേയുടെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; അങ്ങ് നിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;


എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് അനർത്ഥദിവസം വരുത്തേണമേ; ഇരട്ടി വിനാശം വരുത്തി അവരെ തകർക്കേണമേ.”


ഞാൻ നിനക്കു തന്ന അവകാശം നീ വിട്ടുപോകേണ്ടിവരും; നീ അറിയാത്ത ദേശത്ത് ഞാൻ നിന്നെ നിന്‍റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങൾ എന്‍റെ കോപത്തിൽ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.”


എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്‍റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്‍റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്‍റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്‍റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു.


പുരോഹിതന്മാരും പ്രവാചകന്മാരും, പ്രഭുക്കന്മാരോടും സകലജനത്തോടും: “ഈ മനുഷ്യൻ മരണയോഗ്യൻ; അവൻ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നത് നിങ്ങൾ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ” എന്നു പറഞ്ഞു.


എന്നാൽ സകലജനത്തോടും പ്രസ്താവിക്കുവാൻ യഹോവ കല്പിച്ചിരുന്ന സകലവും യിരെമ്യാവ് പ്രസ്താവിച്ചുതീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: ‘നീ മരിക്കേണം നിശ്ചയം;


പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.


പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു.


മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്നു യഹോവയുടെ അരുളപ്പാടു.


ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”


അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യൻ്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.”


മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” എന്നു യഹോവ അരുളിച്ചെയ്യുന്നു.


അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു.


യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും


എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്‍റെ കാലം ആകുന്നു.


എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു.


Lean sinn:

Sanasan


Sanasan