Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 17:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ വിശ്വാസമർപ്പിക്കയും കായബലത്തിൽ ആശ്രയിക്കയും ചെയ്തു സർവേശ്വരനിൽ നിന്ന് അകന്നുപോകുന്നവൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ, മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 17:5
16 Iomraidhean Croise  

തന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസായുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്‍റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.


അവനോടുകൂടെ മാനുഷഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമുക്കുവേണ്ടി യുദ്ധങ്ങൾ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്” എന്നു പറഞ്ഞു; യെഹൂദാ രാജാവായ യെഹിസ്കീയാവിന്‍റെ വാക്കുകൾ ജനത്തെ ധൈര്യപ്പെടുത്തി.


ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.


സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.


മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?


അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.


ചതഞ്ഞ ഓടക്കോലായ മിസ്രയീമിൽ അല്ലയോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകയറും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.


സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം അവിടുത്തേക്കു അനിഷ്ടം തോന്നുന്നു.


നീ അവരോടു പറയേണ്ടത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍റെ വചനങ്ങൾ കേട്ടനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.


എന്നെ വിട്ടകന്ന് പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജനതകളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങളാലും അവർക്ക് അവരോടു തന്നെ വെറുപ്പുതോന്നും.


യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്നു കല്പിച്ചു.


Lean sinn:

Sanasan


Sanasan