യിരെമ്യാവ് 16:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 എന്‍റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജനതകൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങേയുടെ അടുക്കൽ വന്നു; ‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായിരുന്നത്, വ്യാജമായ മിഥ്യാമൂർത്തികളത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്നു പറയും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ അഭയസ്ഥാനവുമായ സർ വേശ്വരാ, ഭൂമിയുടെ അറുതികളിൽനിന്നു ജനതകൾ അങ്ങയുടെ അടുക്കൽ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാർക്കു പൈതൃകമായി ലഭിച്ചത്; തീർത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങൾ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നതു മിഥ്യാമൂർത്തികളായ വെറും ഭോഷ്ക് അത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല എന്നു പറയും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്കു അവകാശമായിരുന്നതു മിത്ഥ്യാമൂർത്തികളായ വെറും ഭോഷ്കു അത്രേ; അവയിൽ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും. Faic an caibideilസമകാലിക മലയാളവിവർത്തനം19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ സങ്കേതവുമായ യഹോവേ, ഭൂമിയുടെ അറുതികളിൽനിന്ന് രാഷ്ട്രങ്ങൾ അങ്ങയുടെ അടുക്കൽവന്ന്, “തീർച്ചയായും ഞങ്ങളുടെ പിതാക്കന്മാർ വ്യാജദേവതകളല്ലാതെ മറ്റൊന്നും അവകാശമാക്കിയിരുന്നില്ല, നിഷ്‌പ്രയോജനമായിരുന്ന മിഥ്യാമൂർത്തികളെത്തന്നെ, എന്നു പറയും. Faic an caibideil |
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.