Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങേയോടു പാപം ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

20 സർവേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

20 എന്നാൽ ഇതാ, ഭീതി! യഹോവേ, ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

20 യഹോവേ, ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങയോടു പാപംചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:20
21 Iomraidhean Croise  

ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.


എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്‍റെ മനഃസാക്ഷി അവനെ അലട്ടിയപ്പോൾ അവൻ യഹോവയോട്: “ഞാൻ ഈ ചെയ്തത് മഹാപാപം; എന്നാൽ ഇപ്പോൾ, യഹോവേ, അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി” എന്നു പറഞ്ഞു.


യിസ്രായേൽപരമ്പരയിലുള്ളവർ സകല അന്യജാതിക്കാരിൽ നിന്നും വേർതിരിഞ്ഞുനിന്ന് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.


അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല.


ഞാൻ എന്‍റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം മറച്ചതുമില്ല. “എന്‍റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.


യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ അവിടുത്തെ നാമം നിമിത്തം പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ അങ്ങേയോട് പാപം ചെയ്തിരിക്കുന്നു.


“നിന്‍റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്‍റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്‍റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാടു.


ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല.”


“നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക; നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.


“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ.”


ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല.


ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.


“അങ്ങേയുടെ ജനത്തെ ബലമുള്ള കൈകൊണ്ട് മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന്, ഇന്നുള്ളതുപോലെ അങ്ങേയുടെ നാമം മഹത്വപ്പെടുത്തിയവനായ ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്ത് ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.


എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.


Lean sinn:

Sanasan


Sanasan