Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു എന്നാൽ ഇതാ, കഷ്ടത!

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

19 യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 നീ യെഹൂദായെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു? ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 അങ്ങ് യെഹൂദയെ നിശ്ശേഷം തള്ളിക്കളഞ്ഞുവോ? അങ്ങു സീയോനെ വെറുത്തുവോ? ഞങ്ങൾക്കു സൗഖ്യം ലഭിക്കാതവണ്ണം അങ്ങ് ഞങ്ങളെ മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ട്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു എന്നാൽ ഒരു ഫലവും ഉണ്ടായില്ല, രോഗശാന്തിക്കായി കാത്തിരുന്നു എന്നാലിതാ ഭീതിമാത്രം.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:19
26 Iomraidhean Croise  

അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ച് അവന്‍റെ വാക്കുകളെ നിരസിച്ച് പ്രതിവിധിയില്ലാതെ ദൈവകോപം തന്‍റെ ജനത്തിനു നേരെ ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ടിരുന്നു.


ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.


ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.


എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങേയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.


തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.


ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, എന്‍റെ അവകാശത്തെ ത്യജിച്ച്, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.


എന്‍റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്‍റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു.


യഹോവ എന്നോട് അരുളിച്ചെയ്തത്: “മോശെയും ശമൂവേലും എന്‍റെ മുമ്പാകെ നിന്നാലും എന്‍റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല; ഇവരെ എന്‍റെ മുമ്പിൽനിന്ന് ആട്ടിക്കളയുക; അവർ പൊയ്ക്കൊള്ളട്ടെ.


എന്‍റെ വേദന നിരന്തരവും എന്‍റെ മുറിവ് സൗഖ്യം പ്രാപിക്കാത്തവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്ക് ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്‍റെ പരുക്ക് മാറാത്തതും നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു.


നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.


യിസ്രായേലിന്‍റെയും യെഹൂദായുടെയും ദേശങ്ങൾ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം അവരെ കൈവെടിഞ്ഞിട്ടില്ല.


യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.


നിന്‍റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.


നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു നന്മയും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതിമാത്രം!”


ഗിലെയാദിൽ ഔഷധം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്‍റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”


യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? എന്തിനോട് നിന്നെ സദൃശമാക്കണം? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തിനോട് നിന്നെ സദൃശമാക്കണം? നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും?


“ഉത്സവത്തിന്‍റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ വിളിച്ചുവരുത്തിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല; ആരും അതിജീവിച്ചതുമില്ല; ഞാൻ പാലിച്ച് വളർത്തിയവരെ എന്‍റെ ശത്രു മുടിച്ചിരിക്കുന്നു.“


സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.


അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?


യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു.


അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.


Lean sinn:

Sanasan


Sanasan