Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 57:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 നീതിമാൻ മരിക്കുന്നു. ആരും അതു ഗൗനിക്കുന്നില്ല. ഭക്തന്മാർ നീക്കപ്പെടുന്നു. ആരും അതു മനസ്സിലാക്കുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.

Faic an caibideil Dèan lethbhreac




യെശയ്യാവ് 57:1
17 Iomraidhean Croise  

യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്‍റെ ഗൃഹത്തിൽ വച്ചു അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്‍റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.


അതുകൊണ്ട് ഞാൻ നിന്നെ നിന്‍റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്‍റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.


യെഹിസ്കീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ പുത്രന്മാരുടെ കല്ലറകളുടെ മേൽ നിരയിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മരണസമയത്ത് എല്ലാ യെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്‍റെ മകനായ മനശ്ശെ അവനു പകരം രാജാവായി.


ഞാൻ നിന്നെ നിന്‍റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്‍റെ കണ്ണ് കാണുകയുമില്ല.’” അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.


അങ്ങനെ അവന്‍റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്‍റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്‍റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.


യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;


നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും.


അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.


അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും; നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും.


‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു.


കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?


അതിനാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്ക് വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.”


മരിച്ചവനെക്കുറിച്ചു കരയണ്ടാ, അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; അവൻ മടങ്ങിവരുകയില്ല; ജന്മദേശം ഇനി കാണുകയുമില്ല.


യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ പുറപ്പെട്ടു എന്‍റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.


ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തൻ അവനവന്‍റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു.


നിങ്ങൾ കേട്ടനുസരിക്കുകയും എന്‍റെ നാമത്തിന് മഹത്ത്വം കൊടുക്കുവാൻ തക്കവിധം മനസ്സുവയ്ക്കുകയും ചെയ്യാതിരുന്നാൽ ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.


യാക്കോബിന്‍റെ പൊടിയെ ആർക്ക് എണ്ണാം? യിസ്രായേലിൽ കാൽ അംശത്തെ ആർക്ക് ഗണിക്കാം? ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ; എന്‍റെ അവസാനം അവൻ്റെതുപോലെ ആകട്ടെ.


Lean sinn:

Sanasan


Sanasan