Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 48:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ‘ഞാൻ അത് അറിഞ്ഞുവല്ലോ’ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അത് പണ്ടല്ല, ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

7 നിനക്ക് അറിയാൻ പാടില്ലാത്ത മറഞ്ഞിരിക്കുന്ന കാര്യങ്ങൾ. അവ പണ്ടല്ല ഇപ്പോൾതന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; എനിക്ക് അറിയാമെന്ന് പറയാതിരിക്കാൻ ഇന്നുവരെ നീ അവയെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 ഞാൻ അത് അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അതു പണ്ടല്ല, ഇപ്പോൾത്തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ഞാൻ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 ‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’ എന്നു നീ പറയാതിരിക്കേണ്ടതിന്, അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്; ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല.

Faic an caibideil Dèan lethbhreac




യെശയ്യാവ് 48:7
4 Iomraidhean Croise  

‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്നു നിങ്ങൾ പറയരുത്.


നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക; നിങ്ങൾതന്നെ അത് പ്രസ്താവിക്കുകയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു.


നീ കേൾക്കുകയോ അറിയുകയോ നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.


യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.”


Lean sinn:

Sanasan


Sanasan