Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 48:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു; വെള്ളിപോലെ അല്ല ഞാൻ നിന്നെ കഷ്ടതയാകുന്ന ചൂളയിൽ ശോധന ചെയ്തിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; കഷ്ടതയുടെ തീച്ചൂളയിൽ ഞാൻ നിന്റെ മാറ്റ് ഉരച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 48:10
18 Iomraidhean Croise  

അവർ മിസ്രയീം എന്ന ഇരുമ്പ് ചൂളയിൽ നിന്നു അങ്ങ് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.


“എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.


“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.


ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.


വെള്ളിക്ക് പുടവും, പൊന്നിന് മൂശയും; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.


ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്‍ക്കുകയില്ല.


നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ ഇരിമ്പുചൂളയായ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നാളിൽ ഞാൻ അവയെ അവരോടു കല്പിച്ചു: നിങ്ങൾ എന്‍റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ സകലവും ചെയ്യുവിൻ; എന്നാൽ നിങ്ങൾ എനിക്ക് ജനവും ഞാൻ നിങ്ങൾക്ക് ദൈവവും ആയിരിക്കും” എന്നരുളിച്ചെയ്തു.


അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ അവരെ ഉരുക്കി ശോധനകഴിക്കും; എന്‍റെ ജനത്തിന്‍റെ പുത്രിക്കു വേണ്ടി എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും?


എന്നോട് മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽ ദേശത്ത് അവർ കടക്കുകയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”


നിങ്ങളെയോ തനിക്കു അവകാശജനമായിരിക്കേണ്ടതിന് യഹോവ തിരഞ്ഞെടുത്ത് മിസ്രയീം എന്ന ഇരിമ്പുരുക്കുന്ന ഉലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.


നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.


പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം സംഭവിച്ചു എന്നതിനാൽ അതിശയിച്ചുപോകരുത്.


എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.


Lean sinn:

Sanasan


Sanasan