Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 4:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്: “ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്‍റെ പേര് മാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ” എന്നു പറയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 അന്ന് ഏഴു സ്‍ത്രീകൾ ഒരുവനെ പിടിച്ചു നിർത്തി പറയും: “ഞങ്ങൾ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കൾ ഞങ്ങളുടെ ഭർത്താവാണെന്നു പറഞ്ഞാൽ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്; ഞങ്ങൾ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു: ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ആ കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടികൂടി, “ഞങ്ങൾ സ്വന്തം അപ്പം തിന്നുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേരുമാത്രം ഞങ്ങൾക്കു നൽകി ഞങ്ങളുടെ അപമാനം നീക്കിക്കളയുക!” എന്നു പറയും.

Faic an caibideil Dèan lethbhreac




യെശയ്യാവ് 4:1
15 Iomraidhean Croise  

അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്‍റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.


ആ കാരണത്താൽ ശൗലിന്‍റെ മകളായ മീഖളിന് മരണം വരെ ഒരു കുട്ടിയും ഉണ്ടായില്ല.


ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.


ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.


ആ നാളിൽ മനുഷ്യൻ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും


മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.


അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.


ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്‍റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.


ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല.


അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെമേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു.


”മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു” എന്നു എലിസബെത്ത് പറഞ്ഞു.


എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്‍റെ കാലം ആകുന്നു.


ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.


യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു.


Lean sinn:

Sanasan


Sanasan