Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 26:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 നഗരവാതിൽ തുറക്കുവിൻ, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാർ പ്രവേശിക്കട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത പ്രവേശിക്കേണ്ടതിന് അതിന്റെ കവാടങ്ങൾ തുറക്കുക.

Faic an caibideil Dèan lethbhreac




യെശയ്യാവ് 26:2
25 Iomraidhean Croise  

അങ്ങനെ ഞാൻ അവിടുന്ന് തിരഞ്ഞെടുത്തവരുടെ നന്മ കാണട്ടെ അങ്ങേയുടെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കട്ടെ അങ്ങേയുടെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.


നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.


യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.


വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.


നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു.”


യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.


നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അത് നിന്നോട് അടുത്തുവരുകയില്ല.


നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.


അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും.


ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ എല്ലായ്‌പ്പോഴും തുറന്നിരിക്കും.


ഇനി നിന്‍റെ ദേശത്തു അക്രമവും നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; നിന്‍റെ മതിലുകൾക്കു രക്ഷ എന്നും നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.


നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ മുളയും എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും.


സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.


സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; അതിന്‍റെ നീതി പ്രകാശംപോലെയും അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.


കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ല് പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.


ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.


സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ജനതകളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.


ദൈവത്തെ സ്തുതിക്കുകയും സകലജനത്തിൻ്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.


എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.


എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായിട്ട് കാത്തിരിക്കുന്നു.


പ്രിയരേ, നമ്മുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്തുകൊണ്ടിരിക്കുമ്പോൾ, വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിനു നിങ്ങളെ പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്ക് തോന്നി.


രക്ഷിയ്ക്കപ്പെട്ട ജനതകൾ അതിന്‍റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.


അവർ ഒരു പുതിയ പാട്ട് പാടി: ചുരുൾ വാങ്ങുവാനും അതിന്‍റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ; “അങ്ങ് അറുക്കപ്പെട്ടു അങ്ങേയുടെ രക്തംകൊണ്ടു സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജനതയിലും നിന്നുള്ള ജനങ്ങളെ അങ്ങ് ദൈവത്തിനായി വിലയ്ക്കു വാങ്ങി;


Lean sinn:

Sanasan


Sanasan