Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 20:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

3 അവിടുന്ന് അരുളിച്ചെയ്തു: “ഈജിപ്തിനും എത്യോപ്യക്കും എതിരെയുള്ള അടയാളവും മുന്നറിയിപ്പുമായി എന്റെ ദാസനായ യെശയ്യാ നഗ്നനായി ചെരുപ്പിടാതെ മൂന്നു വർഷം സഞ്ചരിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 പിന്നെ യഹോവ അരുളിച്ചെയ്തത്; എന്റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അപ്പോൾ യഹോവ അരുളിച്ചെയ്തു: “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും ഒരു ചിഹ്നമായി നഗ്നനായും നഗ്നപാദനായും മൂന്നുവർഷം നടന്നതുപോലെ,

Faic an caibideil Dèan lethbhreac




യെശയ്യാവ് 20:3
16 Iomraidhean Croise  

ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.


എന്നാൽ കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അശ്ശൂർ രാജാവായ സൻഹേരീബ് ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്:


നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.


ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.


യഹോവ എന്നോട്: “നീ ചെന്നു, ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്‍റെ അരയ്ക്ക് കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു.


അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്ര പുറപ്പെടേണം; നിലം കാണാത്തവിധം നിന്‍റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.”


മിസ്രയീമിന്‍റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ ജനത്തെ അപഹരിക്കുകയും അതിന്‍റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.


“മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്‍റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്,


പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്‍റെ മുഖം അതിന്‍റെ നേരെ വച്ചു, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ.


നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനിരയാകും!


“മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പിൽ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയോ; ഞാൻ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും.


ദേശം ഒറ്റുനോക്കിയ നാല്പത് ദിവസത്തിൻ്റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം, നാല്പത് വര്‍ഷം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ച് എന്‍റെ അകൽച്ച അറിയും.


Lean sinn:

Sanasan


Sanasan