Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 18:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അയ്യോ, കൂശിലെ നദികൾക്കരികിൽ ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ!

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 ഹാ! എത്യോപ്യയിലെ നദികൾക്കപ്പുറമുള്ള ദേശം; ചിറകടി ശബ്ദം മുഴങ്ങുന്ന ദേശം. നൈൽനദി വഴി ഞാങ്ങണത്തോണികളിൽ ദൂതന്മാരെ അയയ്‍ക്കുന്ന ദേശം!

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശമേ!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 കൂശിലെ നദികൾക്കപ്പുറം ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!

Faic an caibideil Dèan lethbhreac




യെശയ്യാവ് 18:1
18 Iomraidhean Croise  

കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടു അവൻ പിന്നെയും ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ:


കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും


ദൈവമേ, അങ്ങേയുടെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ അങ്ങേയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.


ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; എന്നോട് കൃപയുണ്ടാകേണമേ; ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ ഞാൻ അവിടുത്തെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.


ഞാൻ അങ്ങേയുടെ കൂടാരത്തിൽ എന്നേക്കും വസിക്കും; അങ്ങേയുടെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.


അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.


തന്‍റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു.


യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ സഹായത്തിനായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം!


എന്നാൽ കൂശ്‌രാജാവായ തിർഹാക്ക തന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അശ്ശൂർ രാജാവായ സൻഹേരീബ് ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചത്:


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.”


ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു.”


നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനിരയാകും!


കൂശ് നദികളുടെ അക്കരെനിന്ന് എന്‍റെ നമസ്കാരികൾ, എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്ക് വഴിപാട് കൊണ്ടുവരും.


യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്‍റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.


നിന്‍റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ. യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണപ്രതിഫലം തരുമാറാകട്ടെ” എന്നുത്തരം പറഞ്ഞു.


Lean sinn:

Sanasan


Sanasan