യെശയ്യാവ് 12:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ആ നാളിൽ നിങ്ങൾ പറയുന്നത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 അന്നു നീ പറയും: “സർവേശ്വരനു നന്ദി പറയുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, അവിടുത്തെ പ്രവൃത്തികൾ വിജാതീയരുടെ ഇടയിൽ ഘോഷിക്കുവിൻ. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിൻ.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 അന്നാളിൽ നിങ്ങൾ പറയുന്നത്: യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. Faic an caibideilസമകാലിക മലയാളവിവർത്തനം4 അന്നാളിൽ നിങ്ങൾ പറയും: “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. Faic an caibideil |
ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്‍റെ കീർത്തി കേൾക്കുകയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്‍റെ മഹത്ത്വത്തെ ജനതകളുടെ ഇടയിൽ പ്രസ്താവിക്കും;