Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 1:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിൻമാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 1:5
25 Iomraidhean Croise  

മൂന്നാമതും അവൻ മറ്റൊരു പടനായകനേയും അവന്‍റെ അമ്പത് പടയാളികളെയും അയച്ചു; ഈ മൂന്നാമത്തെ പടനായകൻ ചെന്നു ഏലീയാവിന്‍റെ മുമ്പിൽ മുട്ടുകുത്തി അവനോട് അപേക്ഷിച്ചത്: “അല്ലയോ ദൈവപുരുഷാ! എന്‍റെയും നിന്‍റെ ദാസന്മാരായ ഈ അമ്പത് പേരുടെയും ജീവൻ രക്ഷിക്കേണമെ.


ആഹാസ് രാജാവ് തന്‍റെ കഷ്ടകാലത്തും യഹോവയോട് അധികം അവിശ്വസ്തത കാണിച്ചു.


ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അങ്ങേയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങേയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.


നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവർ എല്ലാവരും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.


യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്ക് തിരിയുവിൻ.


“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; അതിൽ വസിക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.


എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.


മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.


കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മ ചെയ്യുവാൻ കഴിയുമോ?


ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആര്‍?


“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.


അതിന് അവരുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികിൽ നിന്ന സകലസ്ത്രീകളും മിസ്രയീം ദേശത്ത് പത്രോസിൽ താമസിച്ച സകലജനവും യിരെമ്യാവിനോട് ഉത്തരം പറഞ്ഞത്:


യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.”


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”


ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.


“അവർ വ്യാജത്തിനായി നാവ് വില്ലുപോലെ കുലക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്ത് വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ട് മറ്റൊരു ദോഷത്തിന് പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല” എന്നു യഹോവയുടെ അരുളപ്പാടു.


ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു; ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.


നിന്‍റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്‍റെ ക്രോധം നിന്‍റെമേൽ തീർക്കുവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.


“കാണാതെപോയതിനെ ഞാൻ അന്വേഷിക്കുകയും, ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും, ഒടിഞ്ഞതിനെ മുറിവുകെട്ടുകയും, രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും കരുത്തുള്ളതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.


നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.


Lean sinn:

Sanasan


Sanasan