Biblia Todo Logo
Bìoball air-loidhne

- Sanasan -




പുറപ്പാട് 7:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ മിസ്രയീമിന്മേൽ എന്‍റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

4 ഫറവോ നിങ്ങളെ കൂട്ടാക്കുകയില്ല; ഞാൻ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച് എന്റെ ജനമായ ഇസ്രായേലിനെ കൂട്ടത്തോടെ മോചിപ്പിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.

Faic an caibideil Dèan lethbhreac




പുറപ്പാട് 7:4
28 Iomraidhean Croise  

യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്‍റെ അടുക്കൽ ചെല്ലുക. ഞാൻ അവന്‍റെ മുമ്പിൽ എന്‍റെ അടയാളങ്ങൾ ചെയ്യേണ്ടതിനും,


യഹോവ മോശെയോട്: “മിസ്രയീമിൽ എന്‍റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല” എന്നു അരുളിച്ചെയ്തു.


അന്നു തന്നെ യഹോവ യിസ്രായേൽ മക്കളെ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു.


അപ്പോൾ മോശെ ജനത്തോട് പറഞ്ഞത്: “നിങ്ങൾ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊള്ളുവിൻ; യഹോവ ബലമുള്ള കൈകൊണ്ട് നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു; അതുകൊണ്ട് പുളിപ്പുള്ള അപ്പം തിന്നരുത്.


യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇത് നിനക്കു നിന്‍റെ കൈമേലും നെറ്റിമേലും അടയാളമായിരിക്കേണം. ബലമുള്ള കൈകൊണ്ടാണ് യഹോവ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്.


മോശെ തന്‍റെ അമ്മായിയപ്പനോട് യഹോവ യിസ്രായേലിനു വേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതും വഴിയിൽ അവർക്ക് നേരിട്ട പ്രയാസവും യഹോവ അവരെ രക്ഷിച്ചതും വിവരിച്ചു പറഞ്ഞു.


എന്നാൽ മിസ്രയീമിലെ രാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കുകയില്ല എന്നു ഞാൻ അറിയുന്നു.


അതുകൊണ്ട് ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ടു അവരെ ശിക്ഷിക്കും; അതിന്‍റെശേഷം മിസ്രയീമിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.


യഹോവ മോശെയോട്: “ഞാൻ ഫറവോനോട് ചെയ്യുന്നത് എന്താണ് എന്നു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് ഫറവോൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്തുനിന്ന് ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു.


“നിങ്ങൾ യിസ്രായേൽ മക്കളെ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുവിൻ” എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ.


അതുകൊണ്ട് നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് രക്ഷിച്ച് അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.


ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.


അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക’ എന്നു കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.


എന്നാൽ ആശ്വാസം വന്നു എന്നു ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്‍റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.


അപ്പോൾ മന്ത്രവാദികൾ ഫറവോനോട്: “ഇത് ദൈവത്തിന്‍റെ വിരൽ ആകുന്നു” എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.


എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.


യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.


പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.


എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും.


അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു.


യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിൽ നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടി അയച്ചാലോ?


ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.”


ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും.


ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികൾ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.”


കർത്താവേ, ആർ നിന്നെ ഭയപ്പെടാതെയും നിന്‍റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ നീ മാത്രം പരിശുദ്ധൻ; നിന്‍റെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും.


അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്നു പറയുന്നതായി ഞാൻ കേട്ടു.


തന്‍റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്‍റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു.”


യഹോവ സത്യംചെയ്ത് അവരോട് അരുളിച്ചെയ്തിരുന്നതുപോലെ, യഹോവയുടെ കൈ അവർ ചെന്നിടത്തൊക്കെയും, അനർത്ഥം വരത്തക്കവണ്ണം അവർക്ക് വിരോധമായിരുന്നു; അവർ മഹാകഷ്ടത്തിലാകുകയും ചെയ്തു.


Lean sinn:

Sanasan


Sanasan