Biblia Todo Logo
Bìoball air-loidhne

- Sanasan -




പുറപ്പാട് 22:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്‍റെ മോഷണം നിമിത്തം അവനെ വില്‍ക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവൻ എങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 എന്നാൽ സൂര്യോദയത്തിനുശേഷമാണ് അങ്ങനെ സംഭവിക്കുന്നതെങ്കിൽ അയാൾ രക്തച്ചൊരിച്ചിൽനിമിത്തം കുറ്റക്കാരനായിരിക്കും. “മോഷ്ടാവ് തീർച്ചയായും നഷ്ടപരിഹാരം നടത്തിയിരിക്കണം, എന്നാൽ ആ വ്യക്തിക്ക് അതിനു വകയില്ലെങ്കിൽ മോഷ്ടിച്ച കുറ്റത്തിന് അയാളെ വിൽക്കണം.

Faic an caibideil Dèan lethbhreac




പുറപ്പാട് 22:3
9 Iomraidhean Croise  

അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.”


“ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.


കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്‍റെ യജമാനന് തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.


രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.


യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്‍റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറയുവിൻ.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്‍റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.


അവനു വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്‍റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.


അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.


യഹോവ യിസ്രായേലിന്‍റെ നേരെ ഏറ്റവുമധികം കോപിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന് അവിടുന്ന് അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു; ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്‍ക്കാൻ അവർക്ക് പിന്നെ കഴിഞ്ഞില്ല.


Lean sinn:

Sanasan


Sanasan