Biblia Todo Logo
Bìoball air-loidhne

- Sanasan -




എസ്ഥേർ 10:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അവന്‍റെ ബലത്തിന്‍റെയും പരാക്രമത്തിന്‍റെയും സകലവിവരങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും മൊർദ്ദെഖായിക്ക് അദ്ദേഹം നല്‌കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകല വൃത്താന്തങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 അദ്ദേഹത്തിന്റെ അധികാരത്തിന്റെയും ശക്തിയുടെയും എല്ലാ പ്രവൃത്തികളും മൊർദെഖായിക്കു നൽകിയ ബഹുമതിയുടെ കാര്യങ്ങളും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

Faic an caibideil Dèan lethbhreac




എസ്ഥേർ 10:2
10 Iomraidhean Croise  

ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്‍റെ ജ്ഞാനവും ശലോമോന്‍റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.


യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.


ആഹാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ടു അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.


അന്വേഷണം ചെയ്തപ്പോൾ കാര്യം സത്യമെന്ന് അറിഞ്ഞ് അവരെ രണ്ടുപേരെയും കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. ഇത് രാജാവിന്‍റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.


അന്ന് രാത്രി രാജാവിന് ഉറക്കം വരാഞ്ഞതിനാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു. അത് രാജാവിനെ വായിച്ചു കേൾപ്പിച്ചു;


എന്നാൽ മൊർദ്ദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.


രാജാവ് ഹാമാന്‍റെ കയ്യിൽനിന്ന് എടുത്ത തന്‍റെ മോതിരം ഊരി മൊർദ്ദെഖായിക്ക് കൊടുത്തു. എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്‍റെ വീടിന് മേൽവിചാരകനാക്കിവച്ചു.


മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു. മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്‍റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.


അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.


രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.


Lean sinn:

Sanasan


Sanasan