അപ്പോൾ രാജാവ്: “നിന്‍റെകൂടെ ഇതിലൊക്കെയും യോവാബിന്‍റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്‍റെ യജമാനനായ രാജാവേ, നിന്‍റെ ജീവനാണ, എന്‍റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്‍റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
അവരെ കാസിഫ്യാ എന്ന സ്ഥലത്തെ പ്രധാനിയായ, ഇദ്ദോവിന്‍റെ അടുക്കൽ അയച്ചു. നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി ശുശ്രൂഷകന്മാരെ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യയിലെ ഇദ്ദോവോടും, അവന്‍റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ട വാക്കുകൾ അവർക്ക് ഉപദേശിച്ചുകൊടുത്തു.
ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.”
“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേൽ ആക്കും; ഞാൻ അവനോട് കല്പിക്കുന്നതെല്ലാം അവൻ അവരോടു പറയും.