Biblia Todo Logo
Bìoball air-loidhne

- Sanasan -




1 ശമൂവേൽ 11:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 അവൻ രണ്ടു കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്‍റെയും ശമൂവേലിന്‍റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്‍റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

7 ശൗൽ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാർവശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ വരാത്തവൻ ആരുതന്നെ ആയിരുന്നാലും അവന്റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സർവേശ്വരനെ ഭയപ്പെട്ടു; അവർ ഏകമനസ്കരായി പുറപ്പെട്ടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 അവൻ ഒരേർ കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു.

Faic an caibideil Dèan lethbhreac




1 ശമൂവേൽ 11:7
8 Iomraidhean Croise  

പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഉണ്ടായിരുന്ന പട്ടണങ്ങളിലെ ജനങ്ങളുടെമേൽ ദൈവത്തിന്‍റെ വലിയ ഭീതി വീണതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.


അവർ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു.


യഹോവയിൽ നിന്നുള്ള ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല.


ആകയാൽ ദൈവഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”


സൈന്യങ്ങളുടെ യഹോവ ശുദ്ധിയുള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.


അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്‍റെ വെപ്പാട്ടിയെ ഓരോ അവയവമായി, പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്‍റെ സകലദിക്കുകളിലും കൊടുത്തയച്ചു.


അനന്തരം ദാൻ പ്രവശ്യ മുതൽ ബേർ-ശേബ പട്ടണം വരെയും, ഗിലെയാദ്‌ദേശത്തും ഉള്ള യിസ്രായേൽ മക്കൾ ഒക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.


Lean sinn:

Sanasan


Sanasan