സങ്കീർത്തനങ്ങൾ 70 - സമകാലിക മലയാളവിവർത്തനംസങ്കീർത്തനം 70 ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം. 1 ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ. 2 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ. 3 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ. 4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ. 5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.