Biblia Todo Logo
Bìoball air-loidhne

- Sanasan -

യോശുവ 12 - സമകാലിക മലയാളവിവർത്തനം


കീഴ്പ്പെടുത്തപ്പെട്ട രാജാക്കന്മാരുടെ പട്ടിക

1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:

2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു. അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.

3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.

4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.

6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.

7-8 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു:

9 യെരീഹോരാജാവ് ഒന്ന് ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന്

10 ജെറുശലേംരാജാവ് ഒന്ന് ഹെബ്രോൻരാജാവ് ഒന്ന്

11 യർമൂത്തുരാജാവ്, ഒന്ന് ലാഖീശുരാജാവ് ഒന്ന്

12 എഗ്ലോൻരാജാവ് ഒന്ന് ഗേസെർരാജാവ് ഒന്ന്

13 ദെബീർരാജാവ് ഒന്ന് ഗേദെർരാജാവ് ഒന്ന്

14 ഹോർമാരാജാവ് ഒന്ന് അരാദുരാജാവ് ഒന്ന്

15 ലിബ്നാരാജാവ് ഒന്ന് അദുല്ലാംരാജാവ് ഒന്ന്

16 മക്കേദാരാജാവ് ഒന്ന് ബേഥേൽരാജാവ് ഒന്ന്

17 തപ്പൂഹരാജാവ് ഒന്ന് ഹേഫെർരാജാവ് ഒന്ന്

18 അഫേക്കുരാജാവ് ഒന്ന് ശാരോൻരാജാവ് ഒന്ന്

19 മാദോൻരാജാവ് ഒന്ന് ഹാസോർരാജാവ് ഒന്ന്

20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന് അക്ശാഫുരാജാവ് ഒന്ന്

21 താനാക്കുരാജാവ് ഒന്ന് മെഗിദ്ദോരാജാവ് ഒന്ന്

22 കേദേശുരാജാവ് ഒന്ന് കർമേലിലെ യൊക്നെയാംരാജാവ് ഒന്ന്

23 ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന് ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്

24 തിർസാരാജാവ് ഒന്ന്. ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan