1 ദിനവൃത്താന്തം 3 - സമകാലിക മലയാളവിവർത്തനംദാവീദിന്റെ പുത്രന്മാർ 1 ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്: ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ. 2 മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. 3 അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്‌രെയാം. 4 ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി, 5 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ജനിച്ചു. 6 യിബ്ഹാർ, എലീശാമ, എലീഫേലെത്ത്, 7 നോഗഹ്, നേഫെഗ്, യാഫിയ, 8 എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ. 9 ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു. യെഹൂദാരാജാക്കന്മാർ 10 ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം രെഹബെയാമിന്റെ മകൻ അബീയാവ്, അബീയാവിന്റെ മകൻ ആസാ, ആസായുടെ മകൻ യെഹോശാഫാത്ത്, 11 യെഹോശാഫാത്തിന്റെ മകൻ യെഹോരാം, യെഹോരാമിന്റെ മകൻ അഹസ്യാവ്, അഹസ്യാവിന്റെ മകൻ യോവാശ്, 12 യോവാശിന്റെ മകൻ അമസ്യാവ്, അമസ്യാവിന്റെ മകൻ അസര്യാവ്, അസര്യാവിന്റെ മകൻ യോഥാം, 13 യോഥാമിന്റെ മകൻ ആഹാസ്, ആഹാസിന്റെ മകൻ ഹിസ്കിയാവ്, ഹിസ്കിയാവിന്റെ മകൻ മനശ്ശെ, 14 മനശ്ശെയുടെ മകൻ ആമോൻ, ആമോന്റെ മകൻ യോശിയാവ് 15 യോശിയാവിന്റെ പുത്രന്മാർ: ആദ്യജാതനായ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാവ്, നാലാമൻ ശല്ലൂം. 16 യെഹോയാക്കീമിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും അദ്ദേഹത്തിന്റെ സഹോദരൻ സിദെക്കീയാവും. പ്രവാസാനന്തരമുള്ള രാജകീയ വംശാവലി 17 ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ, 18 മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ. 19 പെദായാവിന്റെ പുത്രന്മാർ: സെരൂബ്ബാബേലും ശിമെയിയും. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു. 20 മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്. 21 ഹനന്യാവിന്റെ പിൻഗാമികൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ. 22 ശെഖന്യാവിന്റെ പിൻഗാമികൾ: ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ. 23 നെയര്യാവിന്റെ പുത്രന്മാർ: എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ. 24 എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.