ഓകന്നാൻ 12 - പുത്തൻ ചട്ടംഏശുവ്ന വേതാനിയില് വെച്ച് തെയലം പൂശന്റാര് മത്തായ് 26:6–13 ; മർക്കോശ് 14:3–9 1 ഏശു ചത്താള്കളീനെന്റ് ഉശ്റ്‌വെര്ത്തി എള്പ്പിയ ലാശ്റ് പൊളച്ചിരന്ന വേതാനിക്കി പെശക പെര്നാള്ക്ക് ആറ് നാളക്കി മുന്തി ഏശു വന്താൻ. 2 ഏശുവ്ക്ക് അവട ഒര ശാപ്പാട് ഒര്ക്കിയാര്; ലാശ്റും ഏശുവ്ന്റ കൂട്ടത്ത് ശാപ്പാട് തിന്‌വാനിക്കി ഇര്ന്നാൻ. മാർത്ത അവ്ങ്ങ്ക്ക് ശാപ്പാട് കോരിക്കൊട്ത്ത്ത്. 3 അപ്പിനിക്കി മറിയ കൊള്ള വെലയൊള്ള ഒര കുപ്പി തെയലം എട്ത്ത് വന്ത് ഏശുവ്ന്റ കാലീല് പൂശി അവള തലനാര് ഇട്ട് തൂത്ത്ത്; ആ തെയ്‌ലത്ത്ന്റ മണം വീട് പൂര നെറഞ്ഞ്ത്. 4 ഇന്റെ ഏശുവ്ന്റ ശിശിയൻമാരീല് ഒരത്തനം പിന്ന ഏശുവ്ന കാട്ടിക്കൊടത്തവനം ആഞ്ഞ ശൂത ഇശ്കരിയോത്താവ്, 5 “ഈ തെയലം മുന്നൂറ് വെള്ളി ഉറവായിക്കി വിറ്റ് പാവമാഞ്ഞ ആള്കള്ക്ക് കൊടക്കാഞ്ഞ്ത് എന്തൻപെറ്റി?” ഇന്റ് കേട്ടാൻ. 6 പാവമാഞ്ഞ ആള്കള നെനയ്‌ക്കിന്റത് കൊണ്ടില്ല അവൻ ആണ പേശീത്; ഇന്റെ അവൻ കള്ളനാഞ്ഞ്ത് കൊണ്ടും ഉറവായ് പെയ്യ് പേണി വെക്കന്റത് അവനാഞ്ഞ്ത് കൊണ്ടും അവൻ അതീല് ഒള്ളത് പലപ്പനം എടക്കന്റത് കൊണ്ടും ആണും അവൻ ആണ പേശീത്. 7 അത്ക്ക് ഏശു, “അവള വെറ്തെ വിടൻ; എന്റ തേകം മറവ് ചെയ്യന്റത്ക്കൊള്ള കാരാകാരിയത്ത്ക്കാണും അവ്ള് അത് പേണി വെച്ച്ത്. 8 പാവമാഞ്ഞ ആള്കള് എപ്പനം നിങ്ങള കൂട്ടത്ത് ഒണ്ടില്ലോ? ഇന്റെ നാന് എപ്പനം നിങ്ങള കൂട്ടത്തില്ല” ഇന്റ് പേശിയാൻ. ലാശ്റ്ക്ക് എത്റാഞ്ഞൊള്ള കൂട്ടം കെട്ടത്ത് 9 ആ ശമയം എകൂതൻമാര ഒര വെലീ കൂട്ടം ഏശു അവട ഒണ്ടിന്റ് കേട്ട് അവന കാണ്‌വാനിക്കി മാട്ട്ക്ക്മില്ല ഏശു ചത്താള്കളീനെന്റ് ഉശ്റ്‌വെര്ത്തി എള്പ്പിയ ലാശ്റ്നിയും കാണ്‌വാനിക്കി വേണ്ടി അവടക്കി വന്താര്. 10-11 അവൻ കാറണം കൊള്ള എകൂതൻമാര് അവങ്ങള വിട്ട് ഏശുവീല് നമ്പീത് കൊണ്ട് ലാശ്റ്നിയും കൊല്ല്‌വാനിക്കി മകാപുരോകിതൻമാര് ചട്ടംകെട്ടിയാര്. ഏശു എര്ശലേമ്ക്ക് പോന്റാൻ മത്തായ് 21:1–11 ; മർക്കോശ് 11:1–11 ; ലൂക്കോശ് 19:28–40 12 പിറ്റീ നാളക്കി ഉലശവത്ത്ക്ക് വന്ത വെലീയ ഒര ആള്ക്കൂട്ടം ഏശു എര്ശലേമ്ക്ക് വെന്റാൻ ഇന്റ് കേട്ടപ്പൻ 13 ഈന്തപ്പനയീന്റ ഓലയെട്ത്ത് അവന കാണ്‌വാനിക്കി പിയ്യാര്. അവങ്ങ, “ഓശന്നാ, ഇശറയേല്ന്റ രാശാവാഞ്ഞ് കർത്താവ്ന്റ പേരില് വെന്റവന്ക്ക് വരം കിട്ടട്ടെ” ഇന്റ് ശക്ക്തിക്കി ആറ്ത്ത് വിളിച്ചാര്. 14-15 “ശീയോൻ നാടേ, പേടിക്കിണ്ട; ഇതേ നിങ്ങള രാശാവ് കയതക്കുഞ്ചീന്റ മീത ഏറി വെന്റാൻ” ഇന്റ് എയ്‌തിയിരക്കന്റത് പേല ഏശു ഒര കയതക്കൂഞ്ചീനക്കണ്ട് അത്‌ന്റ മീത ഏറി ഇര്ന്നാൻ. 16 ഇതൊന്റും ആത്തിയം ഏശുവ്ന്റ ശിശിയൻമാര്ക്ക് തിക്ക്‌ലാഞ്ഞ്ത്; ഇന്റെ ഏശു മകിമപ്പെട്ട് കെയിഞ്ഞ് ആണും അവനപ്പെറ്റി ഈണ എയ്‌തിയിരക്കന്റാരിന്റും അവന അവങ്ങ ഈണ ചെയ്ഞ്ഞാരിന്റും അവ്ങ്ങ്ക്ക് നെനപ്പ് വന്ത്ത്. 17 ഏശു ലാശ്റ്ന കെല്ല് അളയിനെന്റ് വിളിച്ച് ചത്താള്കളീനെന്റ് ഉശ്റ്‌വെര്ത്തി എള്പ്പീപ്പൻ അവന്റ കൂട്ടത്തൊണ്ടാഞ്ഞ ആള്കള് ഈ ശേതി പേശി പരത്തിയാര്. 18 അവൻ ഈ അടയാളം ചെയ്ഞ്ഞാൻ ഇന്റ് കേട്ടത് കൊണ്ടാണും; ആ വെലീയ ആള്പ്പട അവന കാണ്‌വാനിക്കി വന്ത്ത്. 19 അപ്പിനിക്കി പരീശൻമാര്, “പാരൻ, നമ്മ്ക്ക് ഒന്റും ചെയ്‌വാനിക്കി പെറ്റാത്ത ശീരിക്കി ആഞ്ഞ്ത്; ഒലകം പൂര അവന്റ പിറ്റ പോന്റാര്” ഇന്റ് അവങ്ങ തമ്മ്ളി പേശിയാര്. എകൂതൻമാരില്ലാത്താള്കള് ഏശുവ്ന തേടന്റാര് 20 ഉലശവത്ത്ക്ക് കുമ്പ്ട്‌വാനിക്കി വന്ത ആള്കളീല് ചെലാള്കള് എകൂതൻമാരില്ലാത്താള്കളാഞ്ഞ്ത്. 21 അവങ്ങ കെലീലയില് വേത്ത്ശയ്‌തക്കാറനാഞ്ഞ പിലിപ്പോശ്‌ന്റ കിട്ട വന്ത്, “ഏമാനേ, എങ്ങ്ക്ക് ഏശുവ്ന കാണ്‌വാനിക്കി ആശയൊണ്ട്” ഇന്റ് കെഞ്ചിപ്പേശിയാര്. 22 അത് പിലിപ്പോശ് പിയ്യ് അന്തറയോശോട പേശിയാൻ. പിന്ന അന്തറയോശും പിലിപ്പോശും പിയ്യ് ഏശുവോട പേശിയാര്. 23 അത്ക്ക് ഏശു അവങ്ങളോട, “മന്ശ്‌നാഞ്ഞ് വന്ത കയ്യൻ മകിമപ്പെട്‌വാനിക്കൊള്ള ശമയമാഞ്ഞ്ത്. 24 നാന് ശത്തിയം നിന്നോട പേശന്റൻ, കോതമ്പ് വിത്ത് മണ്ണീല് വിയ്യാണ്ടിയും അത് ചാകാണ്ടിയും ഇരന്നെ ആ വിത്ത് ആണതിന്ന മണ്ണീക്കെടക്കും; ചത്തതിന്റെ അതീനെന്റ് മൊളച്ച്ള്മ്പി നെല്ല വെളവ് തെരും. 25 ശൊന്തം ഉശ്റ്ന ശ്‌നേകിക്കിന്റവൻ അത്‌ന കളയും; ഇന്റെ ഈ ഒലകത്തീല് ശൊന്തം ഉശ്റ്ന വെറക്കന്റവൻ എപ്പന്‌മൊള്ള ഉശ്റ്ക്ക്‌വേണ്ടി അത് പേണിവെക്കും. 26 എന്ന പെര്കാരിക്കന്റവൻ എന്റ പിറ്റ വെരണം; നാന് ഏട ഇര്ക്കന്റനോ അവട എന്ന പെര്കാരിക്കന്റവനം ഇര്ക്കും; എന്ന പെര്കാരിക്കന്റവന എന്റ അപ്പനം മാനിപ്പ്റ്.” ഏശു അവന്റ ചാവ്നപെറ്റി പേശന്റാൻ 27 “ഇപ്പൻ എന്റ ചങ്ക് കലങ്ങിയിര്ക്ക്ന്റ്; നാന് എന്തൻ പേശ്‌വാനിക്കി? ‘അപ്പാ, പുത്തിമുട്ടൊള്ള ഈ ശമയത്തീനെന്റ് എന്ന കാപ്പാത്തണമേ’ ഇന്റ് നാന് കേപ്പ്നാ? ഇല്ല, ഈ പുത്തിമുട്ട് കെയ്യേപ്പാനിക്കാണും നാന് വന്ത്ത്? 28 ‘അപ്പാ നിങ്ങള പേര്ക്ക് മകിമയൊണ്ടാക്‌ട്ട്’” ഇന്റ് പേശിയാൻ. അപ്പിനിക്കി മേലോകത്തീനെന്റ്, “നാന് മകിമപ്പെട്ത്തിയിൻ ഇന്നിയും മകിമപ്പെട്ത്ത്‌വിൻ” ഇന്റ് പേശന്റ ഒര ശെന്നയം ഒണ്ടാഞ്ഞ്ത്. 29 അവടയൊണ്ടാഞ്ഞ ആള്കള് ഇത് കേട്ട് “ഇടിപൊട്ടീത് ആണും” ഇന്റ് പേശിയാര്; ഇന്റെ വേറാള്കള്, “ഒര തെയ്‌വതൂതൻ അവങ്ങളോട പിര്പ്പ്ത്തിയിട്ടതാണും” ഇന്റ് പേശിയാര്. 30 അത്ക്ക് ഏശു, “ഈ ശെന്ന ഒണ്ടാഞ്ഞ്ത് എക്ക്‌വേണ്ടിയില്ല നിങ്ങള നെമ്മക്കി വേണ്ടിയാണും” ഇന്റ് പേശിയാൻ. 31 ഇപ്പൻ ഈ ഒലകത്ത്ന്റ നായവിതി ആണും; തെയ്‌വം ഈ ഒലകത്ത്ന്റ അതികാരീന ഇപ്പൻ പൊറത്താക്കിക്കളയും. 32 ഇന്റെ എന്ന പൂമിയിനെന്റ് എള്പ്പ്‌വ്നിക്കി നാന് ഒക്കളയം എന്നാട്ടക്കി വെര്ത്ത്‌വിൻ. 33 അവന്റ ചാവ് ഏണയാണും ഇന്റ് പേശിക്കാട്ട്‌വാനിക്കാണും ഏശു ഈണ പേശീത്. 34 അപ്പിനിക്കി ആള്പ്പട അവനോട, “കിര്ശ്തു എപ്പനം ഉശ്റോട ഇര്ക്കും ഇന്റാണും എങ്ങ നായപ്റമാണത്തീല് നെന്റ് കേട്ടിരക്കന്റത്; ആണയിന്റെ മന്ശ്‌നാഞ്ഞ കയ്യൻ ഉശ്റ്‌വന്ത് എളമ്പണം ഇന്റ് നിക്ക് ഏണ പേശ്‌വാനിക്കി പെറ്റും? ‘മന്ശ്‌നാഞ്ഞ് വന്ത കയ്യൻ’ ഏവനാണും?” ഇന്റ് പേശിയാര്. 35 പിന്ന ഏശു അവങ്ങളോട, “ഇന്നി ഇത്ത്റിക്കാലം മാട്ട്ക്കും വെട്ടം നിങ്ങള എടയില് ഒണ്ടാക്‌ത്തൊള്ള്; ഇറ്ട്ട് നിങ്ങള പിടിക്കാണ്ടിയിരപ്പാനിക്കി നിങ്ങ വെട്ടം ഒള്ളകാലം ഒക്കയം നടവൻ; ഇറ്ട്ടീല് നടക്കന്റവന്ക്ക് അവൻ ഏടയ്‌ക്കാണും പോന്റതിന്റ് തിക്ക്‌ല. 36 നിങ്ങ വെട്ടത്ത്ന്റ കുഞ്ച്‌ല് ആവാനിക്കി വേണ്ടി വെട്ടമൊള്ളകാലം ഒക്കയം വെട്ടത്ത്ന നമ്പൻ” ഇന്റ് പേശിയാൻ. ഇത് പേശിക്കെയിഞ്ഞ് ഏശു അവങ്ങളാട്ട് നെന്റ് പിയ്യാൻ. ഏശുവ്ന നമ്പാത്ത എകൂതൻമാര് 37 ഏശു അവങ്ങള മൊകത്ത് വെച്ച് ഇത്തറയം അത്‌ശകം ചെയ്ഞ്ഞപ്പനം അവങ്ങ അവനീല് നമ്പീല. 38 “കർത്താവേ, എങ്ങ പേശീത് ഏവൻ നമ്പ്വ്റ്? കർത്താവ്ന്റ കെയ്യ് ഏവന്ക്ക് വെളിവാഞ്ഞ്ത്?” ഇന്റ് ഏശയ്യാവ്‌ലാത്തീന്റ പുത്തകത്തീല് പേശീത് ഈണ നെറവേറ്‌വാനിക്കി എടവന്ത്ത്. 39 ആണ അവ്ങ്ങ്ക്ക് ഏശുവ്ന നമ്പ്‌വാനിക്കി പെറ്റീല; എന്തനിന്റെ ഏശയ്യാവ്‌ലാത്തീന്റ പുത്തകത്തീല് വേറ ഒര താവീല് എയ്‌തിയിരക്കന്റത് പേല, 40 “അവങ്ങ കണ്ണ്കൊണ്ട് കാണത്തോ അവങ്ങ ചങ്ക് കൊണ്ട് തിക്കൊണ്ടാകത്തോ മനം തിലപ്പത്തോ നാന് അവങ്ങള ശൊകമാക്കത്തോ ചെയ്യാണ്ടിയിരപ്പാനിക്കി അവങ്ങള കണ്ണ് കാണാണ്ടിയാക്കത്തം അവങ്ങള ചങ്ക്ന കട്ടിപിടിപ്പിക്കത്തം ചെയ്ഞ്ഞാര്.” 41 ഏശയ്യാവ് ഏശുവ്ന്റ മകിമ കാണത്തം അവനപ്പെറ്റി പിര്പ്പ്ത്തിയിടത്തം ചെയ്ഞ്ഞത് കൊണ്ടാണും ഇത് പേശീത്. 42 ഇന്റാലും അതികാരികളീനെന്റും ഒരിന്നാള്കള് ഏശുവീല് നമ്പിയാര്; ഇന്റെ പരീശൻമാര് അവങ്ങള എകൂതപള്ളിയിനെന്റ് പൊറത്താക്ക്വ്റ് ഇന്റ് പേടിച്ച് അവങ്ങള നമ്പ്നപ്പെറ്റി വേറാള്കളോട പേശീല. 43 എന്തനിന്റെ അവങ്ങ തെയ്‌വത്തീനെന്റൊള്ള മാനത്തീക്കായും മന്ശൻമാര് കൊടത്ത മാനത്ത്ക്ക് വെല കൊടത്താര്. നായംവിതിക്കിന്റ ഏശുവ്ന്റ വയനം 44 പിന്ന ഏശു ആള്ക്കൂട്ടത്തോട വിളിച്ച് പേശീത് എന്തനിന്റെ, “എന്ന നമ്പന്റവൻ എന്നമാട്ട്ക്ക്മില്ല എന്ന ഇവടക്കി വിട്ടവനയം നമ്പന്റാൻ. 45 എന്ന കാണന്റവൻ എന്ന വിട്ടവന കാണന്റാൻ. 46 എന്ന നമ്പന്റ ഒരത്തനം ഇറ്ട്ടീല് ഇര്ക്കാണ്ടിയിരപ്പാനിക്കി നാന് വെട്ടമാഞ്ഞ് ഒലകത്ത്ക്ക് വന്തൻ. 47 എന്റ വയനത്ത്ന്റ ചൊല്ല്ക്ക് നെക്കാത്തവന നാന് വിതിക്കില; എന്തനിന്റെ നാന് ഒലകത്ത്ന വിതിപ്പാനിക്കില്ല, കാപ്പാത്ത്‌വാനിക്കാണും വന്ത്ത്. 48 എന്റ വാക്ക്കള കെയ്യേക്കാണ്ടി എന്ന തള്ളിക്കളയന്റവന നായംവിതിക്കിന്റ ഒരത്തനൊണ്ട്; നാന് പേശിയ വാക്ക്കളതിന്ന കടശി നാളീല് അവന നായംനടത്തും. 49 എന്തനിന്റെ നാന് ശൊന്തമാഞ്ഞ് ഒന്റും പേശീല; പിന്നയാ എന്ന വിട്ട അപ്പൻ നാന് എന്തൻ പേശണമിന്റും അത് ഏണ പേശണമിന്റും എക്ക് ഉത്തറവ് തന്തിരക്കന്റാര്. 50 അവന്റ ഉത്തറവ് എപ്പന്‌മൊള്ള ഉശ്റ് തെന്റ് ഇന്റ് എക്ക് തിക്കൊണ്ട്; അത്കൊണ്ട് നാന് എന്തനൊക്ക പേശന്റനോ അതൊക്ക എന്റ അപ്പൻ എന്നോട പേശീത് പേലതിന്നയാണും.” |
© New Life Literature