Biblia Todo Logo
Bìoball air-loidhne

- Sanasan -

എപ്പറായിര് 9 - പുത്തൻ ചട്ടം


ആത്തീത്തി ഒടമ്പിടിയില ചട്ടം

1 തെയ്‌വമും ഇശറയേലും തമ്മ്ളിയൊള്ള ആത്തീത്തി ഒടമ്പിടിയില് കുമ്പ്ടത്ത്ക്കൊള്ള ചട്ടങ്ങളും കുമ്പ്ട്‌വാനിക്കി വേണ്ടി പൂമിയില് ഒണ്ടാക്കി വെച്ച ശുത്തിയൊള്ള കടവീടും ഒണ്ടാഞ്ഞ്ത്.

2 ആ കടവീട്ടീല് ആത്തീത്തിമുറിയില് നെലവെളക്കും ഒര തട്ടും തെയ്‌വത്ത്ക്ക് വേണ്ടി വെക്കന്റ കായ്‌ചിയടയും ഒണ്ടാഞ്ഞ്ത്; അത്‌ന്റ പേര് കൊള്ള ശുത്തിയൊള്ള താവ് ഇന്റാണും.

3 റണ്ടാമത് തൂക്കിയിട്ട വേട്ടിക്കി പിറ്റ കൊള്ള ശുത്തിയൊള്ള കടവീട് ഇന്റ് പേശന്റ ഒര താവ് ഒണ്ടാഞ്ഞ്ത്.

4 ഈ കൊള്ള ശുത്തിയൊള്ള താവീലാണും മണമൊള്ള ഏവാരം കത്തിപ്പാനിക്കൊള്ള തങ്കം കൊണ്ട് ഒണ്ടാക്കിയ തട്ട് ഒള്ളത്. അവട തങ്കം പൊത്തിക്കെട്ടിയ നേമപെട്ടകമും അത്ക്കുള്ള്ക്ക് മന്ന ഇട്ട്‌വെച്ചിരക്കന്റ തങ്ക ഏനമും അകരോന്റ തിളത്തതെടിയും ഒടമ്പിടിയിന്റ കെല്ല്പ്പലകകളും ഒണ്ടാഞ്ഞ്ത്.

5 പെട്ടകത്ത്ന്റ മീത തെറ്റ്പൊറ്ത്ത്കിട്ടന്റ താവ്ന മൂടി എറകല് പിരിച്ച് മകിമയൊള്ള കെരൂവ്ക്ള് ഇന്റ് പേശന്റ ചീവാതികളും ഒണ്ടാഞ്ഞ്ത്. ഇത്‌നപ്പെറ്റി തിര്ത്തിതെര്‌വാനിക്കി ഇപ്പൻ നോക്കണ്ട.

6 ഈണയൊക്ക ചെയ്ഞ്ഞ് കെയിഞ്ഞ് പുരോകിതൻമാര് ഓരോ നാളക്കും മൊകത്തൊള്ള കടവീട്ടീല് പിയ്യ് അവങ്ങള വേല എട്പ്പ്റ്.

7 റണ്ടാമത്തി മുറിയിലാണിങ്ങി കൊല്ലത്തീല് ഒര തടവ് മാട്ട്ക്കും മകാപുരോകിതൻ ഏറും; അവനം ആള്കളും തിക്ക്‌ലാണ്ടി ചെയ്ഞ്ഞ തെറ്റ്കുറ്റങ്ങള്ക്ക് വേണ്ടി കൊടപ്പാനിക്കൊള്ള എലത്തമം എടത്താണും അവൻ പോന്റത്.

8 ആ കടവീട്ടീല ആത്തീത്തി മുറി നിക്ക്‌ങ്കാലം പൂര കൊള്ള ശുത്തിയൊള്ള താവ്ക്കൊള്ള വെയ് തൊറന്ന്‌ല ഇന്റ് തെയ്‌വത്ത്ന്റ ഉശ്റ് ഈണ കാട്ടിത്തെന്റ്.

9 കടവീട്ന്റ ആത്തീത്തി മുറി ഈ കാലത്ത്ന കാട്ട്ന്റ്. എന്തനിന്റെ ഇന്റ് കെയിച്ച് വിടന്റ വയ്‌വാട്ക്കും കാവ്ക്കും കുമ്പ്ടന്റവന്റ മനശ്‌ന നെന്റാക്ക്‌വാനിക്കി പെറ്റ്‌ല.

10 തീറ്റതണ്ണി തിനന്റത്‌നപ്പെറ്റിയും ചട്ടത്ത്നപേലയൊള്ള കെയ്‌കാല് കെയക്‌ത്ത്‌നപ്പെറ്റിയും ഈണ പൊറമേ ചെയ്യ്‌വാനിക്കൊള്ള നേമം മാട്ട്ക്ക്മാണും ഇതൊക്ക. ഇന്റെ തെയ്‌വം തെയ്‌വത്ത്ന്റ പുത്തൻ ഒടമ്പിടി വെപ്പ്നിക്കി ഇതൊക്ക നീങ്ങി പോവാനിക്കൊള്ളതാണും.


ഏശുവ്ന്റ എലത്തമാണും വെലീത്

11 വെര്‌വാനൊള്ള നെമ്മീന്റ മകാപുരോകിതനാഞ്ഞ കിര്ശ്തു വന്താൻ; അവൻ ആള്കള് കെട്ടാത്തതം ഈ ഒലകത്ത്ന്റ പാകം ഇല്ലാത്തത്‌മാഞ്ഞ വെലീതും നെകന്നത്‌മാഞ്ഞ കടവീട് തിന്ന പിയ്യ് കൊള്ള ശുത്തിയൊള്ള താവീല് എത്തിയാൻ.

12 മുട്ടനാട്ട്ന്റയോ മാട്ട്കെന്റ്ന്റിയോ എലത്തത്തിലില്ല അവങ്ങള ശൊന്തം എലത്തത്തീല് തിന്ന കൊള്ള ശുത്തിയൊള്ള താവീല് ഒര തടവ്‌ ഏറിപ്പിയ്യ് ഒരകാലത്തം നയിക്കാത്ത വീണ്ട്ട്പ്പ് ഒറപ്പിച്ചാൻ.

13 പളകീ നേമം പേല മുട്ടനാട്ട്ന്റയോ കാളകളയോ എലത്തമം പെണ്ണ്മാട്ട്കെന്റിന്റ കെരിച്ച പൊടിയും ശുത്തിയില്ലാത്താള്കള മീത തൊളിക്കിന്റത് കൊണ്ട് അവ്ങ്ങ്ക്ക് തേകശുത്തി വെര്ത്ത്ന്റതിന്റെ

14 എപ്പനം ഒള്ള ഉശ്റീല് തെയ്‌വത്ത്ക്ക് അവനത്തിന്ന കുറ്റമില്ലാത്തവനാക്കിയ കിര്ശ്തുവ്ന്റ എലത്തം നിങ്ങള മനശീല ഓകാരമില്ലാത്ത കാരിയങ്ങളീനെന്റ് വിട്‌വിച്ച് ഉശ്റൊള്ള തെയ്‌വത്ത്ന കുമ്പ്ട്‌വാനിക്കി എത്തറ നെല്ലത്പേല ശുത്തിയാക്കും?

15 ആത്തീത്തി ഒടമ്പിടി നെലവീല് ഒണ്ടാഞ്ഞപ്പൻ അവങ്ങ ചെയ്ഞ്ഞ തെറ്റ്കുറ്റങ്ങളീനെന്റ് ആള്കള തില്‌പ്പിയെടപ്പാനിക്കി കിര്ശ്തു വീന്നാര്. ആണ തെയ്‌വം വിളിച്ചാള്കള്ക്ക് വാക്ക് കൊടത്ത എപ്പന്‌മൊള്ള അവകാശം കിട്ട്‌വാനിക്കി വേണ്ടി കിര്ശ്തു ഒര പുത്തൻ ഒടമ്പിടീന്റ എടനെലക്കാറൻ ആഞ്ഞാൻ.

16 ഈ ഒടമ്പിടി ഒരത്തൻ ചാകന്റത്ക്ക് മുന്തി വില്‌പ്പത്തറം എയ്‌തന്റത് പേലയാണും, വില്‌പ്പത്തറം ഒള്ള താവീല് അത് എയ്‌തിയ ആള് ചാവ് തെളിയിക്കിന്റത് ആവശമാണും.

17 വില്‌പ്പത്തറം എയ്‌തിയ ആള ചത്ത്‌ കെയ്ഞ്ഞാലേ അത് നെലവീവെര്ത്തൊള്ള്.

18 ആത്തീത്തി ഒടമ്പിടിയും നെലവീവന്തത് മ്റ്കങ്ങള എലത്തത്തീലാണും.

19 മോശ നായപ്റമാണത്തീല് ഒക്ക ഉത്തറവും ആള്കളോട പേശിക്കെയിഞ്ഞ് പെണ്ണ് മാട്ട്കെന്റ്കളയും മുട്ടനാട്ട്ന്റയും എലത്തം എട്ത്ത് തണ്ണിയില് കലത്തി ചെവത്ത നെറം തേച്ച ആട്ട്ന്റ ഓമലും ഈശോപ്പ് പെയ്‌ര്ന്റ തണ്ടും എട്ത്ത് പുത്തകച്ചുറ്ള്ന്റ മീതയും പൂര ആള്കള മീതയും തൊളിച്ചാൻ.

20 “ഇത് തെയ്‌വം നിങ്ങളോട ഉത്തറവിട്ട ഒടമ്പിടീന്റ എലത്തം” ഇന്റ് മോശ അവങ്ങളോട പേശിയാൻ.

21 ആണതിന്ന അവൻ കടവീട്ട്ന്റ മീതയും കുമ്പ്ട്‌വാനിക്കി എടക്കന്റ ഒക്ക ഏനത്തീലും എലത്തം തൊളിച്ചാൻ.

22 നായപ്റമാണത്തീല ചട്ടംപേല ഏറക്കോറ ഒക്ക കാരിയമം എലത്തം കൊണ്ട് ശുത്തിയാക്‌ന്റ്. എലത്തം വീത്താണ്ടി തെറ്റ്കുറ്റങ്ങള് പൊറ്ത്ത് കിട്ട്‌ലില്ലോ.

23 മേലോകത്തീലൊള്ളത്‌ന്റ ഉര്‌വമാണും ഇതൊക്ക; ഇതൊക്ക മ്റ്കങ്ങള കാവ് കൊട്ത്താണും ശുത്തിയാക്കന്റത്; ഇന്റെ മേലോകത്തീലൊള്ളത്‌ന ശുത്തിയാക്ക്‌വാനിക്കി ഇതീക്കായും വെലിയ കാവ്കള് ആവശമാണും.

24 കിര്ശ്തു ശത്തിയത്ത്ന്റ ഉര്‌വമം ആള്കള് കെട്ടിയെടത്തത്‌മാഞ്ഞ ശുത്തിയൊള്ള കടവീട്ട്ക്കില്ല അവൻ പീത്; നമ്മ്ക്ക് വേണ്ടി തെയ്‌വത്ത്ന്റ മൊകത്ത് ഉര്‌വപ്പെട്‌വാനിക്കി മേലോകത്ത്ക്ക് തിന്നയാണും കിര്ശ്തു പീത്.

25 മകാപുരോകിതൻ ഓരോ വെര്ശമം ആട്മാട്കള എലത്തം എട്ത്ത് ശുത്തിയൊള്ള കടവീട്ട്ക്ക് പോന്റത്പേല കിര്ശ്തു എപ്പനെപ്പനം അവനത്തിന്ന കൊടക്കന്റ കാരിയമില്ല.

26 ആണയാഞ്ഞതാണങ്ങി ഒലകം ഒണ്ടാഞ്ഞ കാലം തൊട്ട് കിര്ശ്തു പലപ്പനം ചാകണമാഞ്ഞ്ത്. ഇന്റെ അവൻ കടശി നാളീല് തെറ്റ്കുറ്റത്ത്ന്റ പരികാരത്ത്ക്ക് വേണ്ടി അവനത്തിന്ന ഒരേ ഒര തടവ് കാവ് കെയിച്ചാൻ.

27 ഒര തടവ് ചാവും പിന്ന തെയ്‌വമൊകത്തൊള്ള നായവിതിയും മന്ശ്‌ന്ക്ക് നേമിച്ചിരക്കന്റത് കൊണ്ട്

28 കിര്ശ്തുവും ആണതിന്ന കൊള്ള ആള്കള തെറ്റ്കുറ്റങ്ങള നീക്കിക്കളവാനിക്കി ഒരേ ഒര തടവ് കാവാഞ്ഞ് തീറന്നാൻ; ഇന്നി തെറ്റ്കുറ്റം ഏറ്റ്ടപ്പാനിക്കില്ല അവന്ക്ക് വേണ്ടി കാത്ത്നെക്കന്റാള്കള്ക്ക് രച്ച കൊടപ്പാനിക്കി അവങ്ങ റണ്ടാമത്തീ തടവും ഉര്‌വപ്പെടും.

© New Life Literature

Lean sinn:



Sanasan