കൊലൊശ്‌യിര് 1 - പുത്തൻ ചട്ടംവണക്കം 1 തെയ്‌വത്ത്ന്റ ഇട്ടത്തീല് കിര്ശ്തുഏശുവ്ന്റ അപ്പൊശ്തലനാഞ്ഞ പവ്‌ലോശും നമ്മള തമ്പിയുമാഞ്ഞ തിമ്ത്തിയോശും, 2 കൊലൊശിയ പട്ടണത്തീല് കുടിയിരക്കന്റ തെയ്‌വത്ത്ക്ക് വേണ്ടി നെലനെക്കന്റ കൂട്ടറും കിര്ശ്തുവീല് നമ്പ്‌വാനിക്കി പെറ്റന്റ കൂടപ്പൊറപ്പ്കള്മാഞ്ഞ കൂട്ടറ്ക്ക് എയ്‌തന്റത്, നിങ്ങ്ക്ക് അപ്പനാഞ്ഞ തെയ്‌വത്തീനെന്റ് കിറ്പയും നിമ്മ്തിയും ഒണ്ടാക്‌ട്ട്. കുമ്പ്ടത്തം നന്നിപേശത്തും 3 നെല്ലശേതീന്റ ശത്തിയം ആത്തിയം കേട്ടപ്പൻതൊട്ട് തെയ്‌വം നിങ്ങ്ക്ക് വേണ്ടി മേലോകത്തീല് പേണിവെച്ചിരക്കന്റാൻ ഇന്റൊള്ള ആശീന ശെല്ലി, 4 കിര്ശ്തുഏശുവീല് നിങ്ങ്ക്ക് ഒള്ള നമ്പ്നപ്പെറ്റിയും തെയ്‌വത്തീനമ്പന്റ ആള്കളോടൊള്ള ശ്‌നേകത്ത്നപ്പെറ്റിയും എങ്ങ കേട്ടം. 5 അത്കൊണ്ട് എങ്ങ നമ്മള കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ അപ്പനാഞ്ഞ തെയ്‌വത്ത്ക്ക് നന്നി പേശത്തം എടവിടാണ്ടി നിങ്ങള നെനച്ച് കുമ്പ്ടത്തം ചെയ്യന്റം. 6 തെയ്‌വകിറ്പയിനപ്പെറ്റിയൊള്ള ശത്തിയം നിങ്ങ കേട്ടപ്പൻതൊട്ട് നിങ്ങള പൊളപ്പ്ക്ക് മാറ്റം വന്ത്ത് പേല ഈ നെല്ലശേതി ഒലകത്തീലൊക്ക പരന്ന്ത്; നിങ്ങ തെയ്‌വകിറ്പ കേട്ട നാള് തൊട്ട് നിങ്ങള എടയില് മാറ്റം വെര്ത്തീത് പേല വേറാള്കള്ക്ക് കൊള്ള മാറ്റം വെരത്തത്തം അത് അവങ്ങളീല് കൊള്ള വളന്ന് വെരത്തം ചെയ്യ്ന്റ്. 7 നിങ്ങ്ക്ക് വേണ്ടി കിര്ശ്തുവ്ന്റ നമ്പ്‌വാനിക്കി പെറ്റന്റ വേലക്കാറനം എങ്ങള ഇട്ടപ്പെട്ട കൂട്ട്‌വേലക്കാറനാഞ്ഞ എപ്പപ്പറാശീനെന്റ് ഈ തെയ്‌വകിറ്പയിനപ്പെറ്റി നിങ്ങ പടിച്ചിരില്ലോ. 8 തെയ്‌വ ഉശ്റ്ന്റ ഒതവിയില് നിങ്ങ്ക്ക് വേറാള്കളോടൊള്ള ശ്‌നേകത്ത്നപ്പെറ്റി എങ്ങളോട പേശീതും അവനാണും. 9 ഈണ നിങ്ങളപ്പെറ്റി എങ്ങ കേട്ട നാള് തൊട്ട് നിങ്ങ തെയ്‌വനോയ്‌മ്പ്ന്റ പൂര പുത്തിയിലും അവന്റ ഇട്ടത്ത്ന്റ പോതത്തീലും നെറഞ്ഞ് വെരണമിന്റ് എങ്ങ എടവിടാണ്ടി കുമ്പ്ട്ടേ ഇര്ക്കന്റം. 10 ആണ കർത്താവ്ന്റ ഇട്ടം പേല പൊളപ്പാനിക്കും അവന കൂയെട്പ്പിക്കിന്റ ശീരിക്കി ഒക്ക ചെയ്‌വാനിക്കും നിങ്ങ്ക്ക് പെറ്റും. നിങ്ങ ഒക്ക നെല്ലകാരിയങ്ങളം ചെയ്ഞ്ഞ് തെയ്‌വത്ത്ന്റ പുത്തിയില് വളന്ന് വെരത്തം ചെയ്വ്റ്. 11 ആണ നിങ്ങ്ക്ക് എന്തൻ വന്താലും കൂയോട കെയ്യേറ്റും പൊറ്‌ത്തും പൊളപ്പാനിക്കി ശക്ക്തി ഒണ്ടാക്‌ട്ട്; അത് തെയ്‌വം അവന്റ വെലീ മകത്തത്ത്ക്ക് ഒത്തത്പേല നിങ്ങ്ക്ക് തെര്‌വാനിക്കി എങ്ങ കുമ്പ്ടന്റം. 12 വെട്ടത്തീല് പൊളയ്‌ക്കന്റ തെയ്‌വത്ത്ന്റ ആള്കള്ക്ക് വേണ്ടി ചേത്ത് വെച്ചിരക്കന്റ പങ്ക്ക്ക് നമ്മളയും അവകാശികളാക്കി വെച്ചിരക്കന്റ അപ്പനാഞ്ഞ തെയ്‌വത്ത്ക്ക് നിങ്ങ നന്നി പേശണം. 13 എന്തനിന്റെ, തെയ്‌വം നമ്മള ഇറ്ട്ട്ന്റ അതികാരത്തീനെന്റ് കാപ്പാത്തി അവന്റ ഇട്ടപ്പെട്ട കയ്യന്റ രാശിയത്തീല് ആക്കി വെച്ചിരക്കന്റാര്. 14 ആ കയ്യൻ നമ്മള തെറ്റ്കുറ്റത്ത്ക്ക് വേണ്ടി വെല കൊടക്കത്തം അവനീല് നമ്മ്ക്ക് തെറ്റ്കുറ്റത്ത്ക്കൊള്ള പൊറ്പ്പ് ഇന്റ് പേശന്റ വീണ്ട്ട്പ്പ് കിട്ടത്തം ചെയ്ഞ്ഞത്. എടിയോട കാരിയത്ത്ന്റയം അതികാരി 15 കാണ്‌വാനിക്കി പെറ്റാത്ത തെയ്‌വത്ത്ന്റ കാണ്‌വാൻ പെറ്റന്റ ഉര്‌വം ആണും കിര്ശ്തു. അവൻ പൂര തിറ്ട്ടിക്കും മുന്തിയേ ഒള്ളവനം ആണും. 16 എന്തനിന്റെ മേലോകത്തീലും പൂമീലും കാണ്‌വാനിക്കി പെറ്റന്റതോ പെറ്റാത്തതോ ആകട്ടെ അതികാരത്തട്ടോ ആതിപത്തിയമോ ആകട്ടെ വായിച്ചിയോ അതികാരമോ ആകട്ടെ പൂര അവന്റ തിറ്ട്ടിയാണും അവനാലും അവന്ക്ക് വേണ്ടിയും ആണും പൂര തിറ്ട്ടിക്കപ്പെട്ട്ത്. 17 അവൻ ഒക്കക്കും മുന്തി ഒള്ളവനം പൂര അവനീല് നെലനെക്കത്തം ചെയ്യ്ന്റ്. 18 അവൻ അവന്റ തേകമാകന്റ പള്ളിയിന്റ തലയാണും; ശപ്പടക്കത്ത്ന്റയം തൊടക്കം അവനാണും; ഒക്കീന്റയും മീത അവൻ ആവാനിക്കി വേണ്ടി വീന്നാള്കളീനെന്റ് ആത്തിയം ഉശ്റ്‌വന്ത് എള്മ്പീവനം അവനാണും. 19 അവന്ക്കൊള്ളതൊക്ക കിര്ശ്തുവീല് പൊളപ്പാനിക്കി തെയ്‌വത്ത്ക്ക് ഇട്ടം തോന്നീത്. 20 കിര്ശ്തു കുരിശ് ചാവീല് വീത്തിയ എലത്തത്തീല് തെയ്‌വം നിമ്മ്തി വെര്ത്തിയാര്. തെയ്‌വത്ത്ക്ക് ഒണ്ടാഞ്ഞ വയ്‌രാക്കിയം കിര്ശ്തു കാറണം കളഞ്ഞ് മേലോകത്തീലും പൂമീലും ഒള്ളതൊക്ക അവനാട്ടക്കി തില്‌പ്പിയെട്ത്ത് വെര്‌വാൻ അവന്ക്ക് ഇട്ടം തോന്നീത്. 21 ഒരകാലത്ത് നിങ്ങ തെയ്‌വത്തീനെന്റ് തൂരപ്പിയ്യാള്കളും മനശ്കൊണ്ടും തെയ്‌വത്ത്ക്ക് എത്റാഞ്ഞ് ചെയ്ഞ്ഞ ചാട്ടാത്ത കാരിയങ്ങള് കൊണ്ടും അവന്റ ശത്ത്റ്ക്കാറും ആഞ്ഞ്ത്. 22 ഇന്റെ ഇപ്പൻ തെയ്‌വം നിങ്ങള അവന്ക്ക് ഇട്ടപ്പെട്ട ശുത്തിയൊള്ള ആള്കളും കള്ളമില്ലാത്ത ആള്കളും കുറ്റമില്ലാത്ത ആള്കളും ആഞ്ഞ് അവന്റ മൊകത്ത് നെറത്ത്‌വാനിക്കി അവന്റ കയ്യന്റ തേകത്തീലൊള്ള ചാവീല് ഇപ്പൻ തെയ്‌വത്ത്ന്റ വയ്‌രാക്കിയം മാറ്റി നമ്മള അവനോട ചേത്താര്. 23 നിങ്ങ നെല്ലശേതി കേട്ടപ്പൻ നിങ്ങ്ക്ക് കിട്ടിയ കാത്തിര്പ്പീനെന്റ് തളന്ന് പോകാണ്ടി ഒറപ്പൊള്ളതം എപ്പനം നെലനെക്കന്റതം ആഞ്ഞ നമ്പീല് നെലനെക്കത്തം ചെയ്യണം; പവ്‌ലോശ് ഇന്റ് പേശന്റ നാന് ഈ നെല്ലശേതി കാറണമാണും വേലക്കാറൻ ആഞ്ഞ്ത്. ഈ നെല്ലശേതി ഒലകത്തീലൊള്ള ഒക്കത്താവീലും പേശത്താക്‌ന്റ്. പള്ളിക്കാറ്ക്ക് വേണ്ടിയൊള്ള പവ്‌ലോശ്‌ന്റ വേല 24 നിങ്ങ്ക്ക് ശെല്ലിയൊള്ള കട്ടപ്പാടീല് ഇപ്പൻ നാന് കൂയ് എടക്കന്റൻ. അവന്റ തേകമാകന്റ പള്ളിക്കാറ്ക്ക് വേണ്ടി കിര്ശ്തു ഏറ്റ കട്ടപ്പാടീല് മീതിയൊള്ളത് നാന് എന്റ തേകത്തീല് ഏക്കന്റൻ. 25 നിങ്ങള നെമ്മക്കി വേണ്ടി ഈ കാരിയം എന്ന ഏപ്പിച്ച തെയ്‌വത്തീല് നാന് പള്ളിയിന്റ വേലക്കാറൻ ആഞ്ഞിരക്കന്റൻ; അവന്റ ശേതി പൂര പേശിക്കാട്ടണം ഇന്റൊള്ളതാഞ്ഞ്ത് ആ കാരിയം. 26 ഈ ശേതി പണ്ടീക്കാലം തൊട്ടും തലമൊറ തലമൊറയാഞ്ഞും മറഞ്ഞ് കെടന്നത്; ഇന്റെ ഇപ്പൻ തെയ്‌വം ശുത്തിയൊള്ളാള്കള്ക്ക് വെളിപ്പട്ത്തി കൊടത്താര്. 27 എകൂതൻമാരില്ലാത്ത ആള്കള്ക്ക് വേണ്ടി അവൻ വെച്ചിരക്കന്റ നെല്ലതും മകത്തമൊള്ളതം ആഞ്ഞ ഈ രകശിയം അവന്റ ആള്കളോട പേശ്‌വാനിക്കി തെയ്‌വം നെനച്ചാര്; ഈ മറമ്മം നിങ്ങളീലൊള്ള കിര്ശ്തു തിന്നയാണും നമ്മ ഇവടനെന്റ് പിയ്യം ഇന്റൊള്ളത്‌ന്റ ഒരേ ഒരാശ. 28 അത്കൊണ്ട് എങ്ങ കിര്ശ്തുവ്ന ഒക്കളോടയും പേശന്റം ഓരോര ആള്കളയം തെയ്‌വത്ത്ന്റ മൊകത്ത് കിര്ശ്തുവീല് തെകിഞ്ഞ ആള്കളാഞ്ഞ് നെർത്ത്‌വാനിക്കി എങ്ങ്ക്കൊള്ള പുത്തിയില് എങ്ങ അവങ്ങള പടിപ്പിക്കിത്തം പുത്തിപേശത്തം ചെയ്യന്റം. 29 അത്ക്ക് വേണ്ടി എന്റ തേകത്തീല് ഒള്ള അവന്റ ശക്ക്തിക്കി ഒത്തത്പേല നാന് കട്ടപ്പടത്തം വേലയെടക്കത്തം ചെയ്യന്റൻ. |
© New Life Literature