Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പൊശ്തലൻമാര തെയ്‌വവേലകള് 5 - പുത്തൻ ചട്ടം


അനനിയാശും ശവീരയം

1 ഇന്റെ അനനിയാശ് ഇന്റ് പേശന്റ ഒരത്തൻ അവന്റ വീട്ട്കാറി ശവീരയം ചേന്ത് അവങ്ങള താവ് ഇത്ത്റി വിറ്റാര്.

2 അവന്റ വീട്ട്കാറീന്റ ശമ്മതത്തോട ആ ഉറവായില് നെന്റ് ഇത്ത്റി അവൻ മാറ്റി വെച്ചാൻ; പിന്ന മീതിയൊള്ളത് എട്ത്ത് വന്ത് അപ്പൊശ്തലൻമാര കെയ്യീല് കൊടത്താര്.

3 അപ്പിനിക്കി പത്ത്റോശ് പേശിയാൻ, “അനനിയാശേ, തെയ്‌വത്ത്ന്റ ഉശ്റോട നൊണ പേശ്‌വാനിക്കും താവ് വിറ്റതീല് നെന്റ് ഇത്ത്റി ഉറവായ് എട്ത്ത് വെപ്പാനും ഇച്ചരാതി നിന്റ ചങ്ക്ന കെയ്യ് അടക്കീത് എന്തൻപെറ്റി?

4 ആ താവ് വിക്കന്റതിന്റ മുന്തിയും നിന്റത് തിന്ന ആഞ്ഞ്‌ലിയാ ആ താവ് വിറ്റ് കെയിഞ്ഞും ആ ഉറവായ് നിന്റത് തിന്ന ആഞ്ഞ്‌ലിയാ? പിന്ന ഈണ ഒര കാരിയം ചെയ്‌വാൻ നീ മനശ് വെച്ച്ത് എന്തൻപെറ്റി? നീ മന്ശനോടയില്ല തെയ്‌വത്തോടയാണും നൊണ പേശന്റത്.”

5 ഈ വാക്ക് കേട്ട അപ്പത്തിന്ന അനനിയാശ് ചത്ത് വീന്നാൻ; ഈ കാരിയം കേട്ട കൂട്ടറൊക്ക പേടിച്ച് പിയ്യാര്.

6 അവട ഒണ്ടാഞ്ഞ എളന്താരി കയര് അനനിയാശ്‌ന്റ ചാവ്ന വേട്ടിയില് പൊത്തിക്കെട്ടി വെളിയില് എട്ത്ത് പിയ്യ് മറവ്‌ചെയ്ഞ്ഞാര്.

7 മൂന്റ് മണിക്കൂറ് കെയിഞ്ഞപ്പൻ അനനിയാശ്‌ന്റ വീട്ട്കാറി ഇതൊന്റും തിക്ക്‌ലാണ്ടി അവട വന്ത്ത്.

8 പത്ത്റോശ് അവളോട കേട്ടാൻ, “പേശ്, ഈ വെലയ്‌ക്കാ നിങ്ങ താവ് വിറ്റത്?” ഇന്റ് കേട്ടാൻ; “നെശം ഈ വെലക്കി തിന്നയാണും” ഇന്റ് അവ്ള് തിരിച്ച് പേശീത്.

9 അപ്പിനിക്കി പത്ത്റോശ് പേശിയാൻ, “കർത്താവ്ന്റ ഉശ്റ്ന പരിവീശിപ്പാൻ നിങ്ങ തമ്മ്ളി പേശി കൂട്ടീത് എന്തന്ക്ക്? ഇവടക്കി പാര്, നിന്റ വീട്ട്കാറന മറവ്‌ചെയ്ഞ്ഞ ആള്കള് വീട്ട്ന്റ വാച്ചക്കാല് വന്താര്; അവങ്ങ നിന്നയം എട്ത്ത് പൊറത്ത് പോവ്റ്.”

10 പിടിയിന്റ് ശവീരയം പത്ത്റോശ്‌ന്റ കാല്ടിക്കി തിന്ന വീന്ന് ചത്ത്ത്; ആ എളന്താരി കയര് അകത്ത് പിയ്യപ്പൻ അവ്ള് ചത്ത് കെടക്കന്റത് കണ്ടാര്; അവള ചാവ് എട്ത്ത് പിയ്യ് വീട്ട്കാറന്റ എര്കീല് മറവ്‌ചെയ്ഞ്ഞാര്.

11 ഒക്ക പള്ളിക്കാറ്‌ക്കും ഒക്ക ആള്കള്ക്കും ഈ ശേതി കേട്ടപ്പൻ പേടിയാഞ്ഞ്ത്.


അത്‌ശകങ്ങളും അടയാളങ്ങളും

12 അപ്പൊശ്തലൻമാര ശെല്ലി കൊള്ള അത്‌ശകങ്ങളും അടയാളങ്ങളും ആള്കള എടയില് നടന്ന്ത്; നമ്പ്കാറ് ഒക്ക ശലോമോന്റ പിണ്ടിവീട്ട്ന്റ പൊറവാടിയില് ഒറ്റ മനശോട കൂടി വെരത്ത് പതിവാഞ്ഞ്ത്.

13 വേറാള്കള് ഒന്റും അവങ്ങള കൂട്ടത്ത് കൂട്‌വാൻ തക്‌രിയം കാട്ടീല; ആള്കള് അവങ്ങള പൊക്കി പേശിയാര്.

14 ഇന്റാലും കയരും മക്കളും കൂടിയ ഒരിന്ന കൂട്ടം കർത്താവ്ന നമ്പി അവങ്ങള കൂട്ടത്ത് കൂടിയാര്.

15 ശിശിയൻമാര് ചെയ്ഞ്ഞ അത്‌ശകങ്ങള് കണ്ടത്കൊണ്ട് പത്ത്റോശ് കടന്ന് പോവിനിക്കി അവന്റ നെയല് ചീക്ക്കാറ മീത അടിപ്പാനിക്കി വേണ്ടി അവങ്ങള എട്ത്ത് പിയ്യ് വെയ്യെരികീല് പായും തുപ്പ്ട്ടിയും പരത്തി കെടത്തി ഇട്ടാര്.

16 എര്ശലേമ്‌ന്റ ചിറ്റും ഒള്ള നാട്ടീല് നെന്റ് കൊള്ള ആള്കള് കെരകക്കാറയം പൂതം പിടിച്ച ആള്കളയം എട്ത്ത് വന്താര്; അവ്ങ്ങ്ക്ക് ഒക്കളക്കും ശൊകമം കിട്ടീത്.


അപ്പൊശ്തലൻമാര പിടിച്ച്കെട്ടി ഏല്‌ക്കൂട്ടീല് ഇടന്റാര്

17 എകൂത മകാപുരോകിതനും അവന്റ കൂട്ടത്തൊള്ളാള്കളും ശാതൂക്കിയരും അവന്റ കൂട്ടത്തൊള്ളാള്കളും അപ്പൊശ്തലൻമാരോട കുശ്‌മ്പ് തോന്നി അവ്ങ്ങ്ക്ക് എത്റാഞ്ഞ് എന്തനീങ്കിലും ചെയ്‌വാൻ പാത്താര്.

18 ആണ അപ്പൊശ്തലൻമാര പിടിച്ച്കെട്ടി ഏല്‌ക്കൂട്ടീലിട്ടാര്.

19 ഇന്റെ അന്റ് രായ് കർത്താവ്ന്റ തൂതൻ ഏല്‌ക്കൂട്ട്ന്റ വാച്ച തൊറന്ന് അവങ്ങള പൊറത്ത് എട്ത്ത് വന്ത് ഈണ പേശിയാൻ,

20 “നിങ്ങ എകൂതൻമാര വെലീപള്ളിയില് പിയ്യ് ആള്കളോട ഈ പുത്തൻ ഉശ്റ്നപ്പെറ്റിയൊള്ള വാക്ക്കള് പേശണം” ഇന്റ് പേശിയാൻ.

21 അപ്പൊശ്തലൻമാര് വ്‌ലാട്ടക്കി തിന്ന എകൂതൻമാര വെലീപള്ളിയില് പിയ്യ് പടിപ്പിച്ചാര്. മകാപുരോകിതനും എകൂത മൂപ്പൻമാരും കൂട്ടംകെട്ടന്റ കൂട്ടത്തൊള്ള ആള്കളും പിയ്യ്, അപ്പൊശ്തലൻമാര എട്ത്ത് വെര്‌വാൻ ഏല്‌ക്കൂട്ട്ക്ക് ആള വിട്ടാര്.

22 ഇന്റെ ഏല്‌ക്കൂട്ടീല് ശുവായിമാര് പിയ്യപ്പൻ ശിശിയൻമാര അവട കണ്ട്‌ല; അവങ്ങ തിരിച്ച് പിയ്യ് ഈണ പേശിയാര്,

23 “എങ്ങ ഏല്‌ക്കൂട്ടീല് പിയ്യപ്പൻ ഏല്‌ക്കൂട് നെല്ലത്പേല പൂട്ടിയിട്ടിരന്നത് കണ്ടം; കാവല്‌ക്കാറ് വാച്ചക്കി നെക്കന്റതം കണ്ടം; ഇന്റെ വാച്ച തൊറന്നപ്പൻ അകത്ത് ഒരത്തനയം കണ്ട്മില്ല.”

24 എകൂതാ മകാപുരോകിതമൻമാരും എകൂതൻമാര വെലീപള്ളിയില കാവല്‌ക്കാറ മൂപ്പനം ഇത് കേട്ടപ്പൻ ശിശിയൻമാര്ക്ക് എന്തൻ പെറ്റീത് ഇന്റ് നെനച്ച് അത്‌ശകപ്പെട്ടാര്.

25 ആ ശമയത്ത് ഒരത്തൻ വന്ത് നെന്റ് അവങ്ങളോട, “ഇത് നിങ്ങ കേളൻ ഏല്‌ക്കൂട്ടീല് ഇട്ട അതേ ആള്കള് എകൂതൻമാര വെലീപള്ളിയില് നെന്റ് തെയ്‌വവയനം പടിപ്പിക്കിന്റാര്” ഇന്റ് പേശിയാൻ.

26 അപ്പിനിക്കി കാവല്‌ക്കാറ തലവൻ കാവല്‌ക്കാറ കൂട്ടിയെട്ത്ത് പിയ്യ് അപ്പൊശ്തലൻമാര പിടിച്ച് എട്ത്ത് വന്താര്; ആള്കള് അവങ്ങള കെല്ല് എറിവ്റ് ഇന്റ് പേടിച്ച് അവങ്ങള ഒന്റും ചെയ്യാണ്ടി എട്ത്ത് വന്താര്.

27 ആണ അവങ്ങള എകൂതമൂപ്പൻമാര് കൂട്ടംകെട്ടന്റ താവ്ക്ക് എട്ത്ത് വന്താര്; മകാപുരോകിതൻ അവങ്ങളോട ചോത്തിയങ്ങള് കേട്ടാൻ,

28 “ഏശു ഇന്റ് പേശന്റ മന്ശ്‌ന്റ പേരില് ആള്കള പടിപ്പിക്കേറ് ഇന്റ് എങ്ങ നിങ്ങളോട കട്ടായമായിട്ടും പേശിയും; ഇന്റെ ഇപ്പൻ നിങ്ങ എര്ശലേമില് ഒള്ള ആള്കള പടിപ്പിച്ചിര്; അവന്റ ചാവ്ന്റ കുറ്റം എങ്ങ്ക്ക് വെപ്പാനാണും നിങ്ങ പാക്കന്റത്.”

29 പത്ത്റോശും അപ്പൊശ്തലൻമാരും പേശിയാര്, “ആളകളീക്കായം എങ്ങ തെയ്‌വത്ത്ന്റ ചൊല്ല്ക്കാണും നെക്കന്റത്.

30 നിങ്ങ മരക്കുരിശീല് തൂക്കി കൊന്റ ഏശുവ്ന നമ്മള അപ്പൻമാര തെയ്‌വം ചാവീല് നെന്റ് എള്പ്പീത്.

31 ഇശറയേലില ആള്കള് ഓരോരത്തനം ചെയ്ഞ്ഞ തെറ്റ്കുറ്റങ്ങള് നെർത്തി മനശ് തിരിഞ്ഞ് വെര്‌വാനിക്കി വേണ്ടിയും അവങ്ങള തെറ്റ്കുറ്റങ്ങള് മാറ്റന്റത്ക്ക് വേണ്ടിയും ഏശുവ്ന തലവനും കാപ്പാത്ത്കാറനും ആക്കി തെയ്‌വം അവന്റ വലത്തീ മെര്പ്പീല് ആക്കി വെക്കും.

32 ഈ കാരിയങ്ങള്ക്ക് എങ്ങയം തെയ്‌വത്ത്ന്റ ചൊല്ല്ക്ക് നെക്കന്റ കൂട്ടറ്ക്ക് തെയ്‌വം കൊടക്കന്റ തെയ്‌വത്ത്ന്റ ഉശ്റും ശാശികള് ആക്‌ന്റ്” ഇന്റ് പേശിയാര്.

33 ഇത് കേട്ടപ്പൻ അവ്ങ്ങ്ക്ക് ചെനം വന്ത്ത്; അപ്പൊശ്തലൻമാര കൊന്റ് കളയണമിന്റ് അവങ്ങ പേശിക്കൂട്ടിയാര്.

34 ഒക്കളക്കും തായ്‌മ ഒള്ളവനം നേമം പടിപ്പിക്കിന്റവനം ആഞ്ഞ കെമാലിയേല് ഇന്റ് പേശന്റ പരീശൻ എള്മ്പിനെന്റ് അപ്പൊശ്തലൻമാര ഇത്ത്റിനേരം പൊറത്തിക്കി എറക്കി നെറത്തൻ ഇന്റ് പേശിയാൻ.

35 കെമാലിയേല് അവങ്ങളോട പേശിയാൻ, “ഇശറയേലില ആള്കളേ, ഈ മന്ശൻമാര എന്തനീങ്കിലും ചെയ്യന്റത് നെല്ല പാത്ത് വേണം.”

36 ഇത്ത്റി നാള്ക്ക് മുന്തി തൂതാശ് ഇന്റ് പേശന്റ ഒരത്തൻ ഒണ്ടാഞ്ഞ്ത്; അവൻ വിട്ടാളാണം ഇന്റ് പേശിയാൻ; നാന്നൂറ് ആള്കള് അവന്റ കൂട്ടത്തൊണ്ടാഞ്ഞ്ത്; ഇന്റെ അവന കൊന്റ് കളഞ്ഞപ്പൻ അവന്റ കൂട്ടത്തീല് ഒണ്ടാഞ്ഞ ആള്കള് ചിന്തി ചെതറി പേര്ക്ക് പോലും ഇല്ലാണ്ടി ആകത്തം ആഞ്ഞാര്.

37 അത്കെയിഞ്ഞ് കെലീലക്കാറൻ ആഞ്ഞ ശൂതാ ഇന്റ് പേശന്റ ഒരത്തൻ ആള്കള കണക്ക് എടക്കന്റ കാലത്ത് ഒണ്ടാഞ്ഞ്ത്; ചെല ആള്കള അവനം അവന്റ കൂട്ടത്ത് കൂട്ടിയാൻ, ഇന്റെ അവനയം കൊന്റാര്; ആണ അവന്റ കൂട്ടത്ത് ഒണ്ടാഞ്ഞ ആള്കളും ചിന്തിച്ചെതറി പിയ്യാര്.

38 അത്കൊണ്ട് നാന് പേശന്റത് ഇക്കാരിയത്തീല് അവ്ങ്ങ്ക്ക് എത്റാഞ്ഞ് ഒന്റും ചെയ്യാണ്ടി അവങ്ങള മെല്ല വിടൻ; ഇവങ്ങ ചെയ്യന്റത് മന്ശ്‌ന്റ പുത്തിയിലോ അവന്റ നെനപ്പീലോ ചെയ്യന്റതാണിങ്ങി നയിച്ച്കെട്ട് പോകും.

39 ഇവങ്ങള നെനപ്പും വേലയും തെയ്‌വത്തീല് നെന്റ് വന്തതാണിങ്ങി ഇവങ്ങള ഇല്ലാണ്ടി ആക്ക്‌വാൻ പറ്റ്ത്ത്‌ല; ആണയാണിങ്ങി നിങ്ങ തെയ്‌വത്തോട എത്റ്ക്കന്റ ആള്കളാഞ്ഞ് തീര്‌വ്റില്ലോ.

40 ആണ കെമാലിയേല് പേശീത് അവങ്ങ കേട്ടാര്. അവങ്ങ അപ്പൊശ്തലൻമാര വിളിച്ച് വെര്ത്തി അടിക്കിത്തം ഒരകാലത്തം ഏശുവ്ന്റ പേരില് ഒന്റും പേശേറ്ത് ഇന്റ് പേശി താക്കീത് കൊടത്തം ചെയ്ഞ്ഞ് അവങ്ങള വിട്ടാര്.

41 ഏശുവ്ന്റ പേരില് കട്ടപ്പാട് ഏപ്പാൻ അവ്ങ്ങ്ക്ക് ശോക്ക്തി ഒണ്ട് ഇന്റ് തെയ്‌വം എണ്ണീത് കൊണ്ട് അപ്പൊശ്തലൻമാര് കൂയെട്ത്ത് കൂട്ടംകെട്ടന്റ ആള്കള മൊകത്ത്നെന്റ് പിയ്യാര്.

42 പിന്ന അവങ്ങ ഒക്ക തെവശമം എകൂതൻമാര വെലീപള്ളിയിലും വീട്കളീലും ഏശുവാണും കിര്ശ്തു ഇന്റ് നെല്ലശേതി പേശത്തം പടിപ്പിക്കിത്തം ചെയ്ഞ്ഞാര്.

© New Life Literature

Lean sinn:



Sanasan