Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പൊശ്തലൻമാര തെയ്‌വവേലകള് 27 - പുത്തൻ ചട്ടം


പവ്‌ലോശ് റോമ്ക്ക് കപ്പലേറി പോന്റാൻ

1 എങ്ങള കപ്പല് ഏറ്റി ഇറ്റ്‌ലിക്കി എട്ത്ത് പോണമിന്റ് റോമൻ അതികാരികള് ഉത്തറവിട്ടപ്പൻ പവ്‌ലോശ്‌നയും ഏല്‌ക്കൂട്ടീല് കെടന്ന വേറ ആള്കളയം റോമ രാശാവ്ന്റ പട്ടാളത്തീല ഒര ശുവായാഞ്ഞ ഊലിയാശ്ക്ക് ഏപ്പിച്ചം.

2 ആണ എങ്ങ അത്തറമുത്തിയില് കപ്പല് നെറത്തിയിടന്റ കടവീല്നെന്റ് വന്ത ഒര കപ്പലീല് ഏറ്‌വാനിക്കി പിയ്യം; അത് ഏശിയില പല കപ്പല്‌കള് നെർത്തിയിടന്റ കടവ്ക്ക് പോവാനിക്കി നെപ്പാഞ്ഞ്ത്; ആണ എങ്ങ കപ്പലീല് ഏറി പോവാനിക്കി പാത്തം; മക്കതോനിയ താവീല തെശലോനിക്ക പട്ടണത്തീലൊള്ള അരിശ്തർകോശും എങ്ങള കൂട്ടത്തൊണ്ടാഞ്ഞ്ത്.

3 പിറ്റീ നാളക്കി എങ്ങ ശീതോനില് എത്തിയം; ഊലിയോശ്ക്ക് പവ്‌ലോശോട കനിവൊണ്ടാഞ്ഞ്ത്കൊണ്ട് അവന്റ കൂട്ട്കാറാട്ടിക്കി പോവാനിക്കും അവന്ക്ക് ഒതവിയാഞ്ഞതൊക്ക വാങ്ങ്‌വാനിക്കും അവൻ അന്‌മതി കൊടത്താൻ.

4 അവടനെന്റ് കപ്പല് എട്ത്ത് പിയ്യപ്പൻ കാറ്റും മയ്യം വന്തത്കൊണ്ട് കുപ്പ്റോശ് ചുര്ത്തിയില കാറ്റില്ലാത്ത മെര്പ്പ് തിന്ന കപ്പലോട്ടി പിയ്യം.

5 ആണ എങ്ങ കിലിക്കിയ പംപുലിയ താവീല കടല് വെയ്‌തിന്ന പിയ്യ് ലുക്കിയ താവീല മുറാ ഇന്റ് പേശന്റ പട്ടണത്തിലെത്തിയം.

6 അവട ഇറ്റ്‌ലി രാശിയത്ത്ക്ക് പോന്റ അലശാന്ത്റിയ പട്ടണത്തീലൊള്ള ഒര കപ്പല് എങ്ങ കണ്ടം; ശുവായ് എങ്ങള അതീല് ഏറ്റിയാൻ.

7 പിന്ന ഇത്ത്റി നാളക്കി എങ്ങ മെല്ല പിയ്യം; ഒരിന്ന കട്ടപ്പാടും പുത്തിമുട്ടും കെയിച്ച് കിനിത്തൊശ് ഇന്റ് പേശന്റ നാട്ടീല് എത്തിയം; കാറ്റ് അടിച്ച്തിന്ന ഇര്ന്ന്ത് കൊണ്ട് ആ വെയിക്കി എങ്ങ്ക്ക് പോവാനിക്കി നോക്കണ്ടാഞ്ഞ്ത്; അത്കൊണ്ട് എങ്ങ ശല്‌മോനക്കി എര്കീലൊള്ള ക്റേത്ത ചുര്ത്തിതിന്ന പിയ്യ്,

8 ഒരിന്ന പാട്പെട്ട് ലശയ്യ പട്ടണത്ത്ക്ക് കിട്ടയൊള്ള ചെപ്പമൊള്ള കപ്പല് നെർത്തന്റ താവ് ഇന്റ് പേശന്റ താവീല് എത്തിയം.

9 അവട കൊള്ളക്കാലം എങ്ങ കെയിച്ച് കൂട്ടിയും; അപ്പിനിക്കും എകൂതൻമാര നോയ്‌മ്പ്കാലം കെയിഞ്ഞ് പീത്; ആ ശമയം കടല്‌തിന്ന പോവാനിക്കി നോക്കണ്ടാഞ്ഞ്ത് അത്കൊണ്ട് പവ്‌ലോശ്,

10 “കൂട്ടറേ, ഇവടനെന്റ് പോക്ക് എന്തനോ ആവത്തിയാണും ഇന്റ് നാന് നെനയ്‌ക്കിന്റൻ; ഇതീലൊള്ള ഏവാരത്ത്ക്കും കപ്പല്‌ക്കും മാട്ട്ക്കും ഇല്ല നമ്മള ഉശ്റ്ക്ക്പോലും ആവത്തിയാണും.”

11 ശുവായ് പവ്‌ലോശ് പേശന്റത് കേക്കാണ്ടി കപ്പല്‌ക്കാറനം കപ്പല് എട്ത്ത് പോന്റവനം പേശീത് നമ്പിയാൻ.

12 ആ കപ്പല് നെർത്തിയിട്ട കടവീല് നരങ്ക് കാലം കെയിച്ച് വിട്‌വാനിക്കി നെല്ല താവില്ലാഞ്ഞ്ത്; അത്കൊണ്ട് അവടനെന്റ് തില്‌മ്പി പൊയിനീക്കിയില് എത്ത്‌വാനിക്കി പാക്കണമിന്റ് ആള്കള് പൂര പേശിയാര്; തെക്ക് പെടിഞ്ഞാറും വടക്ക് പെടിഞ്ഞാറും മൊകത്തിക്കി മൊകം പാത്ത് നെക്കന്റ താവാണും ക്റേത്തയിലൊള്ള ഈ കപ്പല് നെർത്തന്റ താവ്.


കടലീല് വിട്ടക്കാറ്റ് അടിക്കിന്റ്

13 തെക്ക്കാററ് പെല്ല പെല്ല ഊതിയപ്പൻ നങ്കൂരം വെലിച്ചെട്ത്ത് ക്റേത്ത ചുര്ത്തീന്റ എര്ക്‌തിന്ന അവങ്ങ കപ്പല് ഓട്ടിപ്പിയ്യാര്.

14 പിടിയിന്റ് ചുര്ത്തിയില് നെന്റ് വടക്ക് കെയക്കൻ കാറ്റ് ഇന്റ് വിളിക്കിന്റ വിട്ടക്കാറ്റ് വന്ത്ത്.

15 ഈണ വിട്ടക്കാറ്റ് അടിച്ചത് കൊണ്ട് എങ്ങ്ക്ക് മൊകത്തിക്കി പോവാനിക്കി നോക്കാണ്ടാഞ്ഞ്ത്; അത്കൊണ്ട് ആ വെയിക്കി പോകാണ്ടി കാറ്റടിക്കിന്റ വെയിക്കി കപ്പല് പോട്ട് ഇന്റ് അവങ്ങ നെനച്ചാര്.

16 ആണ എങ്ങ കവത ഇന്റ് പേശന്റ കുഞ്ചി ചുര്ത്തീന്റ മെര്പ്പീലെത്തിയം; അവട പാട്പട്ട്പുത്തിമുട്ടി കപ്പലീല കുഞ്ചിവെഞ്ചി എങ്ങ പിടിച്ചെടത്തം.

17 ഈ വെഞ്ചീന ഇള്ത്ത് ഏറ്റി കപ്പല്ന്റ ഉള്ള്ക്ക് കെത്റ്ട്ട് ഇറ്ക്കി കെട്ടി വെച്ചം; കപ്പല് ലിവിയ ഇന്റ് പേശന്റ താവീല കുഞ്ചിത്താവീല് മണല് കുമ്പാരത്തില് പിയ്യ് ഏറും ഇന്റ് അവങ്ങ പേടിച്ചാര്; അത്കൊണ്ട് അവങ്ങ പായ്‌ന കുനിച്ച് കാറ്റ് അടിച്ച താവ്ക്ക് തിന്ന കപ്പല് ഓട്ടിയാര്.

18 പിറ്റീ നാളക്കി പയങ്കര കാറ്റ് അടിച്ച് കപ്പല് അങ്ങക്കും ഇങ്ങക്കും ആടീത് കൊണ്ട് അവങ്ങ കപ്പലീലൊള്ള ഏവാരം പൊറത്തിക്കി എറിഞ്ഞാര്.

19 മൂന്റാമത്തി നാളക്കി അവങ്ങ ശൊന്തം കെയ്‌കൊണ്ട് കപ്പല്ന്റ പായും തൂണും കെത്റും കെയിച്ച് കടല്‌ക്ക് എറിഞ്ഞാര്.

20 പല രായും എങ്ങ്ക്ക് ശൂരിയനയും വെള്ളികളയും കാണ്‌വാനിക്കി നോക്കണ്ടാത്ത്ത്; വിട്ടക്കാറ്റ് അടിച്ച്തിന്ന ഇരന്നത്കൊണ്ട് എങ്ങ രച്ചപെട്ടം ഇന്റ് ഒര ഒറപ്പും ഇല്ലാഞ്ഞ്ത്.

21 കപ്പലീലൊണ്ടാഞ്ഞ ആള്കള് കൊള്ള നാള് തീറ്റതണ്ണി തിനാണ്ടിയിരന്നാര്; അപ്പിനിക്കി പവ്‌ലോശ് അവങ്ങള നെട്‌വീല് നെന്റ് ഈണ പേശിയാൻ, “കൂട്ടറേ, നിങ്ങ നാന് പേശീത് കേട്ട് ക്റേത്തയില് നെന്റ് വെരാണ്ടി ഇര്ന്ന്ങ്ങി നിങ്ങ്ക്ക് ഈ വെന വെര്ത്ത്‌ലാഞ്ഞ്ത്.

22 ഇന്റാലും ഇപ്പൻ നാന് നിങ്ങളോട പേശന്റൻ, നിങ്ങ ഒരത്തനം പേടിക്കിണ്ട; നിങ്ങള കൂട്ടത്തീല ഒരത്തന്റ ഉശ്റ്ക്ക്പോലും ഒന്റും പെറ്റ്ത്ത്‌ല കപ്പല്‌ക്ക് മാട്ട്ക്ക്മേ നാശം ഒണ്ടാക്‌ത്തൊള്ള്.

23 നാന് കുമ്പ്ടന്റവനം എന്റ ഒടമയ്‌മാഞ്ഞ തെയ്‌വം അവന്റ തൂതന ഇന്ട്ടിക്കി രായ് എന്നാട്ടക്കി വിട്ടാൻ.

24 അവൻ എന്നോട, ‘പവ്‌ലോശേ, പേടിക്കിണ്ട നിയ്യ് റോമാരാശാവ്ന്റ മൊകത്ത് നെപ്പാനിക്കി ഒള്ളവനാണും; തെയ്‌വത്ത്ക്ക് നിന്നോട ഇട്ടമൊള്ളത്കൊണ്ട് നിന്റ കൂട്ടത്തൊള്ള പൂര ആള്കളയം ഉശ്റ്ന അവൻ കാപ്പാത്തും’ ഇന്റ് പേശിയാൻ.

25 എന്റ കൂട്ട്കാറേ, പേടിക്കാണ്ടിരവൻ; അവൻ എന്നോട പേശീത് പേലതിന്ന നടക്ക്മിന്റൊള്ള നമ്പ് എക്ക് തെയ്‌വത്തീലൊണ്ട്.

26 ഇന്റാലും നമ്മ ഒര ചുര്ത്തിയില് പിയ്യ് അമ്പട്ടം.”

27 പതിനാലാമത്തി രായ് ആഞ്ഞപ്പൻ കാറ്റ് അടിച്ച് എങ്ങള കപ്പല് അത്ത്‌രിയാ കടല് വെയിക്കി പീത്. രായ് നെട്ക്കൂറ് ശാമം ആഞ്ഞപ്പൻ കപ്പല് ഒര കരക്കി പിയ്യ് ഏറ്മിന്റ് കപ്പല് ഓടിക്കത്ത്കാറ് നെനച്ചാര്.

28 അവങ്ങ കട്ടിയൊള്ള ഒര കെല്ല് കെത്റീല് കെട്ടിയിട്ട് തണ്ണീന്റ തായിച്ചി അളന്ന് പാത്താര്; നൂറ്റിഇര്പത് എടി തായിച്ചി ഒണ്ടിന്റ് അവങ്ങ കണ്ടാര്; ഇത്ത്റി കെയിഞ്ഞ് അളന്ന് പാത്തപ്പൻ തൊണ്ണൂറ് എടി ഇന്റ് കണ്ടാര്.

29 കപ്പല് പാറ കെട്ടീല് പിയ്യ് ഇടിക്കും ഇന്റ് പേടിച്ച് അവങ്ങ കപ്പല്ന്റ പിറ്റീക്കാട്ടീല് നാല് നങ്കൂരമിട്ട് മാനം വെളിപ്പാനിക്കി വേണ്ടി അവങ്ങ കുമ്പ്ട്ട് തിന്നയിരന്നാര്.

30 ഇന്റെ കപ്പല്‌ക്കാറ് കപ്പല് കളഞ്ഞ് രച്ചപെട്‌വാനിക്കി പാത്താര്; അവങ്ങ കപ്പല്ന്റ മൊകത്ത്നെന്റ് നങ്കൂരം ഇടന്റത് പേല കാട്ടി വെഞ്ചി കരക്കി എറക്കിയാര്.

31 അപ്പിനിക്കി പവ്‌ലോശ് ശുവായോടയം പടയാളികളോടയും, “ഈ കപ്പല്‌ക്കാറ് കപ്പലിത്തിന്ന ഇല്ലന്റെ നിങ്ങ്ക്ക് രെച്ചപ്‌ട്‌വാനിക്കി നോക്കണ്ട” ഇന്റ് പേശിയാൻ.

32 ആണ പടയാളികള് വെഞ്ചീന്റ കെത്റ് അറത്ത് തണ്ണിയില് തൂക്കിയെറിഞ്ഞാര്.

33 പെലകാലയാകന്റത്ക്ക് മുന്തി പവ്‌ലോശ് അവങ്ങളോട, “നിങ്ങ ഒന്റും തിനാണ്ടിയിരപ്പാനിക്കി തൊടങ്ങി പതിനാല് രായാഞ്ഞ്‌ലിയാ?

34 അത്കൊണ്ട് നിങ്ങള ഉശ്റ് കെടപ്പാനിക്കി വേണ്ടി എന്തനീങ്കിലും തിനൻ; നിങ്ങള തലയില ഒര തലനാര് പോലും ഊരി പോത്ത്‌ല” ഇന്റ് പവ്‌ലോശ് ഒര തടവ് കൂടി കെഞ്ചിപ്പേശിയാൻ.

35 ഈണ പേശിക്കെയിഞ്ഞ് പവ്‌ലോശ് ഒക്കളയം മൊകത്ത് അടയെട്ത്ത് തെയ്‌വത്ത്ന കുമ്പ്ട്ട് ഒടിച്ച് തിന്‌വാനിക്കി തൊടങ്ങിയാൻ.

36 അപ്പിനിക്കി ഒക്കളം തക്‌രിയത്തോട ശാപ്പാട് തിന്റാര്.

37 കപ്പലീല് എങ്ങ പൂര ഇരുന്നൂറ്റി എയ്‌പത്തി ആറ് ആളൊണ്ടാഞ്ഞ്ത്.

38 അവങ്ങ മതിവെന്റത് വെരയം തിന്റാര് പിന്ന കപ്പലീല കനം കൊറയ്‌പ്പാനിക്കി വേണ്ടി കോതമ്പ് കടല്‌ക്ക് എട്ത്ത് എറിഞ്ഞാര്.


കപ്പല്ന്റ നാശം

39 മാനം വെളിച്ചപ്പൻ കപ്പല് വേലക്കാറ് ഒര കരയും അവട കപ്പല് നെറത്തിയിടന്റ കടവും കണ്ടാര്; ഇന്റെ അത് ഏത് താവിന്റ് അവ്ങ്ങ്ക്ക് തിക്ക്‌ലാഞ്ഞ്ത്; ഇന്റാലും കപ്പല് അവടക്കി ഓട്ടി പോവാനിക്കി പാത്താര്.

40 ആണ നങ്കൂരം അറത്ത് കടലീല് ഇടത്തം ചുക്കാന്റ കെട്ട് കെയിച്ച് കാറ്റ് അടിച്ച് മൊകത്തിക്കി പോവാനിക്കി വേണ്ടി കപ്പലീല പായ് മിതാൻ കെട്ടി കരക്കി പാത്ത്പാത്ത് കപ്പലോട്ടി പോകത്തം ചെയ്ഞ്ഞാര്.

41 ഇന്റെ കപ്പല് ഒര മണല് തിട്ടീല് പിയ്യ് ഇടിച്ച് താഞ്ഞ് പീത്; കപ്പല്ന്റ മൊകം മണലീല് താഞ്ഞിര്ന്ന്ത് കൊണ്ട് കപ്പല് അവടനെന്റ് എളകാണ്ടി നെന്റ്ത്; ഓളം ശക്ക്തിക്കി അടിച്ചത് കൊണ്ട് കപ്പല്ന്റ പിറ്റയം തുണ്ടം തുണ്ടമാഞ്ഞ് മുറിഞ്ഞ് പീത്.

42 തടവ്കാറ് നീന്തി രച്ചപെടാണ്ടി ഇരപ്പാനിക്കിവേണ്ടി അവങ്ങള കൊല്ലണമിന്റ് പടയാളികള് ചട്ടംകെട്ടിയാര്.

43 ഇന്റെ ശുവായ് പവ്‌ലോശ്‌ന കാപ്പാത്ത്‌വാനിക്കി വേണ്ടി പടയാളികള വെലക്കിയാൻ; നീന്ത്‌വാനിക്കി തിക്കൊളളവനൊക്ക ആത്തിയം പച്ചിയും നീന്തിയും കരക്കി എത്ത്‌വാനിക്കും,

44 പിന്ന ഒള്ള ആള്കള് പലകയിലും കപ്പല്ന്റ മുറിപ്പലകയിലും പിടിച്ച് കരക്കി ഏറ്‌വാനിക്കും അവൻ ഉത്തറവിട്ടാൻ; ആണ ഒക്കളം ഒര പാട്കേടും ഇല്ലാണ്ടി കരക്കി എത്തിയാര്.

© New Life Literature

Lean sinn:



Sanasan