Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പൊശ്തലൻമാര തെയ്‌വവേലകള് 24 - പുത്തൻ ചട്ടം


പവ്‌ലോശ്ക്ക് എത്റാഞ്ഞ് എകൂതൻമാര് കുറ്റം പേശന്റാര്

1 അഞ്ച് രായ് വെളിച്ച് മകാപുരോകിതനാഞ്ഞ അനനിയാശ് എകൂതപള്ളിയില മൂപ്പൻമാരയം തെർത്തുല്ലോശ് ഇന്റ് പേശന്റ വക്കീല്നിയും കൂട്ടിയെട്ത്ത് കയ്ശരിക്കി പിയ്യാൻ; അവങ്ങ നാട്‌വായി ആഞ്ഞ പെലിക്കിശ്‌ന്റ മൊകത്ത് വന്ത് പവ്‌ലോശ്ക്ക് എത്റാഞ്ഞൊള്ള കുറ്റം പേശിക്കൊടത്താര്.

2 പവ്‌ലോശ്‌ന അകത്തിക്കി വിളിച്ച് അവൻ ചെയ്ഞ്ഞ തെറ്റ്കുറ്റത്ത്നപ്പെറ്റി തെർത്തുല്ലോശ് പേശ്‌വാനിക്കി തൊടങ്ങിയാൻ. “നാട്‌വായി ആഞ്ഞ പെലിക്കിശേ, നിങ്ങ പുത്തിയോട വാഞ്ഞത്കൊണ്ട് എങ്ങ്ക്ക് കൂടല് കാലം നെല്ല പൊളപ്പ് കിട്ടീത്; നീ രാശിയത്ത്ന്റ നെമ്മക്കി വേണ്ടി നെല്ലകാരിയം ചെയ്ഞ്ഞയില്ലോ.

3 ഇത് എങ്ങ എപ്പ്ളും ഒക്ക താവീലും നെല്ല നന്നിയോട കെയ്യേക്കന്റം.

4 നിങ്ങള കൂടല് കട്ടപ്പട്ത്ത്‌വാനിക്കി നാന് ആശിക്കില; ഇന്റാലും എങ്ങ്ക്ക് പേശ്‌വാനിക്കി ഒള്ള കാരിയം ഇമ്മ്ണി പേശാം; അത് നെല്ലത്പേല കേക്കണമിന്റ് നാന് നിങ്ങളോട കെഞ്ചിപ്പേശന്റൻ.

5 ഇവൻ ഒര ശെല്ലിയും എടക്കന്റവനാണ്‌മിന്റ് എങ്ങ കണ്ടിരക്കന്റം; ഇവൻ ഒലകത്തീല ഒക്ക താവീലൊള്ള എകൂതൻമാര എടയില് എകളയൊണ്ടാക്കന്റവനം നശറായ കൂട്ടത്ത്ന്റ മൂപ്പന്‌മാണും.

6 അവൻ എകൂതൻമാര വെലീപള്ളി വളിയാക്ക്‌വാനിക്കി പാത്താൻ; ഇന്റെ എങ്ങ അവന പിടിച്ച്കെട്ടി എങ്ങള ചട്ടംപേല അവന നേമം വിതിപ്പാനിക്കി നെനയ്‌ക്കിന്റം.

7 ഇന്റാലും പടത്തലവനാഞ്ഞ ലൂശിയാശ് ശക്ക്തിയോട വന്ത് അവന എങ്ങള കെയ്യീല് നെന്റ് പിടിച്ച് എട്ത്ത് പിയ്യാൻ.

8 ഇവന്ക്ക് എത്റാഞ്ഞ് കുറ്റം വെക്കന്റ ആള്കള് നിങ്ങള കിട്ട വെരണമിന്റ് ലൂശിയാശ് ഉത്തറവിട്ടാൻ; ഈ മന്ശ്‌ന ചോത്തിയം ചെയ്ഞ്ഞെ എങ്ങ എന്തന്ക്ക് ഇവന കുറ്റം പേശന്റത് ഇന്റ് നിങ്ങ്ക്ക് തിന്ന തിക്കൊണ്ടാകും.”

9 വേറ എകൂതൻമാരും ഇതൊക്ക നെശമിന്റ് പേശി അവന്റ കൂട്ടത്ത് കൂടിയാര്.


പവ്‌ലോശ് പെലിക്കിശ്‌ന്റ മൊകത്ത് എകൂതൻമാര്ക്ക് എത്റാഞ്ഞ് പേശന്റാൻ

10 നാട്‌വായി പവ്‌ലോശാട്ടക്കി പിര്പ്പ്ത്തിയിട്‌വാനിക്കി കെയ്‌കാട്ടിയാൻ; അപ്പിനിക്കി പവ്‌ലോശ് ഈണ പേശിയാൻ, “നിയ്യ് കൊള്ളക്കാലം ഈ രാശിയത്തീല നായംനടത്തന്റവനാണും ഇന്റ് എക്ക് തിക്കൊണ്ട്, അത്കൊണ്ട് എക്ക് പേശ്‌വാനിക്കി ഒള്ളത് നിന്റ മൊകത്ത് വെച്ച് പേശ്‌വാനിക്കി എക്ക് കൂയ് ഒണ്ട്.

11 നാന് എര്ശലേമില് കുമ്പ്ട്‌വാനിക്കി പിയ്യ് പന്തറണ്ട് വെര്ശത്ത്ക്ക് മിച്ചമാഞ്ഞ്‌ല ഇന്റ് നിക്ക് തിന്ന തിക്കൊണ്ടില്ലോ.

12 എകൂതൻമാര വെലീപള്ളിയിലോ എകൂതപള്ളികളിലോ പട്ടണങ്ങളീല് ഏവനോടീലും തർക്കിക്കന്റതം ആള്കള് എടയില് എകള ഒണ്ടാക്കന്റതും ഒരത്തനം കണ്ട്‌ല.

13 ഇപ്പൻ അവങ്ങ എക്ക് എത്റാഞ്ഞ് പേശന്റ കുറ്റത്ത്ക്ക് തെളിവ് കൊടപ്പാനിക്കി ഇവ്ങ്ങ്ക്ക് പെറ്റ്‌ന്റ്‌മില്ല.

14 എന്തനാഞ്ഞാലും ഒര കാരിയം നാന് ശമ്മ്തിക്കിന്റൻ, അവങ്ങ പേശന്റ ശീരിക്കി നമ്മള കാറണൻമാര തെയ്‌വത്ത്ന നാന് കുമ്പ്ടന്റൻ ഇന്റൊള്ളത് നെശം; ഇന്റെ മോശീന്റ നായപ്റ്മാണത്തിലും വ്‌ലാത്തിമാര പുത്തകത്തീലും എയ്‌തി ഇര്ക്കന്റതൊക്ക നാന് നമ്പന്റൻ.

15 നെല്ല ആള്കളും ചാട്ടാത്ത ആള്കളും ഉശ്റ്‌വന്ത് എള്മ്പ്വ്റ് ഇന്റ് അവങ്ങ ആശിക്കിന്റത് പേല തെയ്‌വത്താല നാനും ആശിക്കിന്റൻ.

16 ഇന്റെ തെയ്‌വത്ത്ന്റയും മന്ശ്‌ന്റയും മൊകത്ത് നെല്ലവനാഞ്ഞിരപ്പാനിക്കി എന്നക്കൊണ്ട് പെറ്റന്റത് പേല നാന് എപ്പ്ളും പാക്കന്റൻ.”

17 “നാന് എര്ശലേമിനെന്റ് പിയ്യ് കൊള്ളക്കാലം കെയിഞ്ഞ് എന്റ ആള്കള്ക്ക് ഉറവായ് കൊടക്കന്റത്ക്കും കാവ് കെയിക്കന്റത്ക്കും നാന് അവടക്കി തില്‌മ്പി വന്തൻ.

18 നാന് ഇത് ചെയ്ഞ്ഞ്‌രിന്നപ്പനാണും അവങ്ങ എന്ന എകൂതൻമാര വെലീപള്ളിയില് വെച്ച് ശുത്തിയാകന്റത്ക്കൊള്ള കാരാകാരിയം കെയിഞ്ഞ് കണ്ടത്. അപ്പിനിക്കി അവട എന്റ കൂട്ടത്ത് ആള്ക്കൂട്ടമോ എകളയോ ഒന്റും ഇല്ലാഞ്ഞ്ത്.

19 ഇന്റെ അവട ഏശിയ താവീല ചെല എകൂതൻമാര് ഒണ്ടാഞ്ഞ്ത്; അവ്ങ്ങ്ക്ക് എന്നപ്പെറ്റി എന്തനീങ്കിലും കുറ്റം പേശ്‌വാനിക്കി ഒള്ളതാഞ്ഞിങ്ങി അവങ്ങ നിന്റ മൊകത്ത് വന്ത് പേശണമാഞ്ഞ്ത്.

20-21 ‘ചത്താള്കള് ഉശ്റ്‌വന്ത് എളമ്പന്റത്‌നപ്പെറ്റി നിങ്ങ ഇന്റ് എന്ന ചോത്തിയം ചെയ്യന്റതാ’ ഇന്റ് നായംനടത്തന്റ ആള്കള മൊകത്തിട്ട് വിളിച്ച് പേശിയ ഒര കാരിയം ഇല്ലാണ്ടി വേറ എന്തനീങ്കിലും കുറ്റം നാന് ചെയ്ഞ്ഞനാ ഇന്റ് ഇവങ്ങ തിന്ന പേശട്ടൻ.”

22 കർത്താവ്ന്റ വെയ്യ്നപ്പെറ്റി പെലിക്കിശ്ക്ക് നെല്ലത്പേല തിക്കൊണ്ടാഞ്ഞപ്പൻ അവൻ ചോത്തിയം ചെയ്യത്ത് നെർത്തി, “പടത്തലവൻ ലൂശിയാശ് വെര്വ്നിക്കി നാന് കുറ്റത്ത്നപ്പെറ്റി തീറ്പ്പ് ഒണ്ടാക്കാം” ഇന്റ് പേശി വേറ നാളക്കി മാറ്റി വെച്ചാൻ.

23 പവ്‌ലോശ്ക്ക് കാവല്‌ക്ക് ആള നെർത്ത്‌വാൻ പെലിക്കിശ് പടത്തലവനോട പേശിയാൻ; ഇന്റെ അവന പിടിച്ച് കെട്ടേറ് ഇന്റും അവന്റ കൂട്ട്കാറൻമാര് അവന്ക്ക് വേല ചെയ്ഞ്ഞ് കൊടക്കന്റത് വെലക്കേറ്ത് ഇന്റും ഉത്തറവിട്ടാൻ.


പവ്‌ലോശ് പെലിക്കിശ്‌ന്റയം തുറ്ശില്ലിന്റയം മൊകത്ത് പിര്പ്പ്ത്തിയിടന്റാൻ

24 ഇത്ത്റി തെവശം കെയിഞ്ഞ് പെലിക്കിശ് അവന്റ വീട്ട്കാറി തുറ്ശില്ലിനയം കൂട്ടിയെട്ത്ത് വന്താൻ; അവ്ള് ഒര എകൂതപിള്ള ആഞ്ഞ്ത്; പവ്‌ലോശ്‌ന അവന്റ മൊകത്ത് എട്ത്ത് വെര്‌വാനിക്കി പെലിക്കിശ് പേശിയാൻ; ഏശുകിര്ശ്തുവീലൊള്ള നമ്പ്നപ്പെറ്റി പവ്‌ലോശ്‌ന്റ പേശത്ത് പെലിക്കിശ് നെല്ല പേല കേട്ടാൻ.

25 ഇന്റെ നീതീനപ്പെറ്റിയും അവാവൻ അവനവനത്തിന്ന അടക്കി വെക്കന്റത്‌നപ്പെറ്റിയും വെര്‌വാനിക്കൊള്ള നായവിതിയിനപ്പെറ്റിയും പവ്‌ലോശ് പിര്പ്പ്ത്തിയിട്ടപ്പൻ പെലിക്കിശ് പേടിച്ച്, “നിക്ക് ഇപ്പൻ പോകാം; എക്ക് നേരം കിട്ട്വ്നിക്കി പിന്നയം വിളിക്കാം” ഇന്റ് പേശി അവന പേശിവിട്ടാൻ.

26 പവ്‌ലോശാട്ട് നെന്റ് ഉറവായ് കിട്ട്മിന്റ് ആശവെച്ച് പല ശമയത്തം പവ്‌ലോശ്‌ന വിളിച്ച് വെര്ത്തി അവനോട പിര്പ്പ്ത്തിയിട്ടാൻ.

27 റണ്ട് വെര്ശം കെയിഞ്ഞ് പെലിക്കിശ്ക്ക് പകരം പൊറ്ക്കിയോശ് പെശ്ത്തോശ് ഇന്റ് പേശന്റ ആള് നാട്‌വായി ആഞ്ഞാൻ; അപ്പിനിക്കി പെലിക്കിശ് എകൂതൻമാര്ക്ക് കൂയ്‌വെര്‌വാനിക്കി വേണ്ടി പവ്‌ലോശ്‌ന ഏല്‌ക്കൂട്ടീലാക്കി പിയ്യാൻ.

© New Life Literature

Lean sinn:



Sanasan