Biblia Todo Logo
Bìoball air-loidhne

- Sanasan -


അപ്പൊശ്തലൻമാര തെയ്‌വവേലകള് 11 - പുത്തൻ ചട്ടം


ഓപ്പയില് നടന്ന്ത് എര്ശലേമില് പേശന്റാൻ

1 എകൂതൻമാരില്ലാത്താള്കള് കൂടി തെയ്‌വവയനം കെയ്യേറ്റാര് ഇന്റ് അപ്പൊശ്തലൻമാരും എകൂതിയില ഒക്ക താവീല്‌മൊള്ള നമ്പ്കാറും കേട്ടാര്.

2 പത്ത്റോശ് തില്‌മ്പി എര്ശലേമില് എത്തിയിപ്പൻ പരിച്ചേതനക്കാറാഞ്ഞ നമ്പ്കാറ് അവനോട തർക്കം നടത്തിയാര്.

3 “പരിച്ചേതന ചെയ്യാത്ത ആള്കള താവീല് നിയ്യ് പിയ്യ് അവങ്ങള കൂട്ടത്ത് തിനത്തം കുടിക്കിത്തം ചെയ്ഞ്ഞയാ” ഇന്റ് അവങ്ങ കേട്ടാര്.

4 ആത്തിയം തൊട്ട് നടന്ന ശേതിയൊക്ക പത്ത്റോശ് പേശിക്കാട്ടിയാൻ.

5 “നാന് ഓപ്പ പട്ടണത്തീല് കുമ്പ്ട്ട്‌ര്ന്നപ്പൻ ഒര ക്‌നാവ് കണ്ടൻ; ആ ക്‌നാവീല് വെലിയ ഒര തുപ്പ്ട്ടിപേലത്തി ഒര ഏനം നാല് മൂലയം കെട്ടി മാനത്തീനെന്റ് എന്നാട്ടക്കി എറങ്ങി വെന്റത് നാന് കണ്ടൻ.

6 നാന് അത് നെല്ല പാത്തപ്പൻ പൂമിയില് ഒള്ള ചീവാതികളും പച്ചകാട്ടിലൊള്ള ചീവാതികളും മണ്ണീല് ഊരിനടക്കന്റ ചീവാതികളും മാനത്തിലൊള്ള പക്കികളും അതീല് കണ്ടൻ.

7 ‘പത്ത്റോശേ, എള്മ്പി കൊന്റ് തിന്’ ഇന്റ് പേശന്റ ഒര ശെന്നയം നാന് കേട്ടൻ.

8 അത്ക്ക് നാന്, ‘ഒരകാലത്തം ചെയ്യ്ത്ത്‌ല, കർത്താവേ, എകൂതൻമാര്ക്ക് തിന്‌വാനിക്കി പെറ്റാത്ത ശാപ്പാട് ഒന്റും നാന് ഇത്‌വെരയം തിന്റ്‌ല’ ഇന്റ് പേശിയാൻ.

9 ‘തെയ്‌വം ശുത്തിയാക്കീത് നിയ്യ് ചാട്ടാത്തതിന്റ് നെനയ്‌ക്കേറ്’ ഇന്റൊള്ള ശെന്ന പിന്നയം മാനത്തീനെന്റ് നാന് കേട്ടൻ.

10 ഈണ മൂന്റ് തടവ് ശെന്ന കേട്ടൻ; അത്കെയിഞ്ഞ് അതൊക്ക മാനത്ത്ക്ക് വെലിച്ച് എട്ത്ത്ത്.

11 അപ്പത്തിന്ന കയ്ശരിയ താവീനെന്റ് പേശിവിട്ട മൂന്റാള് നാന് കുടിയിരന്ന വീട്ട്ന്റ വാച്ചക്കാല് എത്തിയാര്.

12 ഒന്റും മെടിക്കാണ്ടി അവങ്ങള പിറ്റ പോവാൻ തെയ്‌വത്ത്ന്റ ഉശ്റ് എന്നോട പേശീത്. ഈ ആറ് നമ്പ്കാറും എന്റ പിറ്റ വന്താര്; എങ്ങ കൊർന്നോലിയോശ്‌ന്റ വീട്ട്ക്കാണം പീത്.

13 കൊർന്നോലിയോശ്‌ന്റ വീട്ടീല് ഒര തൂതൻ നെക്കന്റത് അവൻ കണ്ടാൻ; ‘നിയ്യ് ഓപ്പക്കി ആള വിട്ട് പത്ത്റോശ് ഇന്റ് വിളിക്കന്റ ശിമോന വെരത്തണം;

14 നിയ്യും നിന്റ വീട്ട്കാറും രച്ചപെട്‌വാനൊള്ള ശേതി അവൻ നിന്നോട പേശും’ ഇന്റ് തൂതൻ അവനോട പേശീത് അവങ്ങ എങ്ങളോട പേശിയാര്.

15 നാന് പേശിയിരന്നപ്പൻ തെയ്‌വത്ത്ന്റ ഉശ്റ് ആത്തിയം നമ്മള തേകത്ത് എറങ്ങി വന്ത്ത് പേല അവങ്ങള തേകത്തം വന്ത്ത്.

16 ‘ഓകന്നാൻ തണ്ണിയിലാണും തെയ്‌വകുളി കുളിപ്പിച്ച്ത്; ഇന്റെ നിങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റീലൊള്ള തെയ്‌വകുളി കിട്ടും’ ഇന്റ് കർത്താവ് പേശിയ വയനം അപ്പിനിക്കി നാന് നെനച്ചൻ.

17 അത്കൊണ്ട് കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന നമ്പിയ നമ്മ്ക്ക് തന്ത അതേ താനം അവ്ങ്ങ്ക്ക് തെയ്‌വം കൊടക്കന്റതാണിങ്ങി തെയ്‌വത്ത്ന വെലക്ക്‌വാൻ നാന് ഏവൻ?”

18 അവങ്ങ ഇത് കേട്ട് മിണ്ടിമിനിക്കാണ്ടിയിരന്നപ്പൻ, എകൂതൻമാരില്ലാത്താള്കള്ക്ക് എപ്പ്നിക്കുമൊള്ള ഉശ്റ് കിട്ട്‌വാനിക്കി വേണ്ടി മനശ് തില്‌പ്പ്‌വാനിക്കൊള്ള തക്കം കിട്ടീതില്ലോ ഇന്റ് പേശി തെയ്‌വത്ത്ന മകിമപ്പെട്ത്തിയാര്.


അന്തിയോക്കിയില് തെയ്‌വനമ്പ്കാറ കൂട്ടം

19 തെപാനോശ് കാറണം ഒണ്ടാഞ്ഞ ചിക്ക പേടിച്ച് ചിന്തിച്ചെതറിപ്പിയ്യ എകൂതൻമാരോടില്ലാണ്ടി പിന്നൊരത്തനോടയം വയനം പേശാണ്ടി പൊയിനീക്കിയ, കുപ്പ്റോശ് അന്തിയോക്കി ഇന്റ് പേശന്റ താവീലൊക്ക പിയ്യാര്.

20 അവങ്ങളീല് ചെലാള്കള് കുപ്പ്റോശ്കാറും കുറേനക്കാറും ആഞ്ഞ്ത്; അവങ്ങ അന്തിയോക്കിയില് എത്തിക്കെയിഞ്ഞ് എകൂതൻമാരില്ലാത്താള്കളോട കർത്താവാഞ്ഞ ഏശുവ്നപ്പെറ്റിയൊള്ള നെല്ലശേതി പേശിയാര്.

21 കർത്താവ്ന്റ ശക്ക്തി അവങ്ങള കൂട്ടത്ത് ഒണ്ടാഞ്ഞ്ത്കൊണ്ട് കൊള്ള ആള്കള് നമ്പി കർത്താവാട്ടക്കി വന്താര്.

22 ഈ ശേതി എര്ശലേമില് ഒള്ള പള്ളിക്കാറ് കേട്ടപ്പൻ അവങ്ങ വറന്നാവാശ്‌ന അന്തിയോക്കിക്കി വിട്ടാര്.

23 അവൻ അവട എത്തിയിപ്പൻ തെയ്‌വം അവ്ങ്ങ്ക്ക് കൊടക്കന്റ വരം കണ്ട് കൂയെടത്താര്; ഒക്കളം മനശോട കർത്താവോട ചേന്ത് നെപ്പാനിക്കി പടിപ്പിച്ചാൻ.

24 വറന്നാവാശ് നെല്ല മന്ശ്‌നും നമ്പീലും തെയ്‌വത്ത്ന്റ ഉശ്റീലും നെറഞ്ഞവനം ആഞ്ഞ്ത്; ആണ ഒരിന്നാള്കള് കർത്താവാട്ടക്കി വന്താര്.

25 വെറന്നാവാശ് ശവ്‌ല്ന തേടി തർശോശ്ക്ക് പിയ്യാൻ. അവന കണ്ടതം അന്തിയോക്കിക്കി കൂട്ടിയെട്ത്ത് വന്താൻ.

26 അവങ്ങ റണ്ടാളും ഒര വെരിശം അവട കുടിയിര്ന്ന് അവടത്തി ആള്കള കൂട്ടത്ത് തെയ്‌വത്ത്ന കുമ്പ്ടത്തം നെല്ലപുത്തി പേശി കൊടക്കത്തം ചെയ്ഞ്ഞാര്; അന്തിയോക്കിയിലിട്ടാണും ആത്തിയം ശിശിയൻമാര പള്ളിക്കാറ് ഇന്റ് വിളിച്ചത്.

27 ആ കാലത്ത് എര്ശലേമില് നെന്റ് ചെല വ്‌ലാത്തിമാരും അന്തിയോക്കിയില് എത്തിയാര്.

28 അവങ്ങളീല് അകപോശ് ഇന്റ് പേശന്റവൻ ഒലകത്തീല് ഒക്ക താവീലും പെഞ്ച്കാലം വെരും ഇന്റ് തെയ്‌വത്ത്ന്റ ഉശ്റീല് എള്മ്പിനെന്റ് പേശിയാൻ; ക്ളവ്തിയോശ് കയ്ശ്റ് രാശാവാഞ്ഞ കാലത്ത് ഈ കാരിയം നടന്ന്ത്.

29 അന്റ് എകൂതിയില് ഒണ്ടാഞ്ഞ നമ്പ്കാറ ഒതവിക്കി ശിശിയൻമാര കെയ്യീലൊള്ളത്പേല ഉറവായ് അവാവൻ കൊട്ത്ത് വിട്‌വാൻ ഒറപ്പിച്ചാൻ.

30 അവങ്ങ ആണതിന്ന ചെയ്ഞ്ഞാര്, വറന്നാവാശ്‌ന്റയം ശവ്‌ല്ന്റയം കെയ്യീല് മൂപ്പൻമാര്ക്ക് കൊടപ്പാൻ ഉറവായ് കൊട്ത്ത് വിട്ടാര്.

© New Life Literature

Lean sinn:



Sanasan